
ചർമ്മം(skin) പോലെ തന്നെ മുടിയുടെ(hair) ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള മുടി നിലനിർത്താൻ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ ഫലപ്രദം. മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക, അകാലനര എന്നിവയ്ക്കെല്ലാം മികച്ചൊരു പ്രതിവിധിയാണ് നെയ്യ് (ghee) എന്നത് എത്ര പേർക്കറിയാം.
ചർമ്മ സംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിലും നെയ്യ് മികച്ചൊരു മരുന്നാണെന്ന് ത്വക്ക് രോഗ വിദഗ്ധ ഡോ. നിവേദിത ദാദു പറഞ്ഞു. നെയ്യിലെ നല്ല കൊളസ്‌ട്രോളും ഫാറ്റി ആസിഡും ശരീരം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നു. മഞ്ഞുകാലത്ത് മുടിയും ചർമ്മവും ഈർപ്പമുള്ളതാക്കാനും ഇത് ഉപയോഗിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും ഡോ. നിവേദിത ദാദു പറഞ്ഞു.
നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകൾ തലയോട്ടിയെയും രോമകൂപങ്ങളെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. മുടിയിലും തലയോട്ടിയിലും നേരിട്ട് നെയ്യ് പുരട്ടുന്നത് മുടിയ്ക്ക് കൂടുതൽ മിനുസവും തിളക്കവും കിട്ടുന്നതിന് സഹായിക്കുന്നു. ഡീപ് കണ്ടീഷനിംഗ് ചികിത്സയായും നെയ്യ് ഉപയോഗിക്കാം. ചൂടുപിടിച്ച നെയ്യ് മുടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
മുടിയിൽ നെയ്യ് പുരട്ടുന്നത് മുടി കട്ടിയുള്ളതും നീളമുള്ളതുമാക്കുന്നതിലൂടെ അവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ആരോഗ്യകരമായ കൊഴുപ്പുകളുടെയും വൈറ്റമിൻ എ, ഡി പോലുള്ള ചില അവശ്യ വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ് നെയ്യ്. വിറ്റാമിൻ എ, ഡി, ഇ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ നെയ്യ് മുടിയുടെ അറ്റം പൊട്ടുന്നത് തടയുന്നു. പോഷകാഹാരക്കുറവിന്റെ ഫലമായാണ് മുടി പൊട്ടുന്നതെന്നും ഡോ. നിവേദിത പറഞ്ഞു.
Read more 'സ്‌കിന്‍' ഭംഗിയായി സൂക്ഷിക്കാന്‍ ഒഴിവാക്കാവുന്ന ചിലത്...
കരുത്തുള്ള മുടി സ്വന്തമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...
ബീൻസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങൾ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ബയോട്ടിൻ കുറവുകൾ മുടി പൊട്ടുന്നതിന് കാരണമാകും. ചർമ്മത്തിനും മുടിക്കും ആരോഗ്യകരമായ ഭക്ഷണമാണ് പയർവർഗ്ഗങ്ങൾ. ബീൻസ് സിങ്കിന്റെ നല്ല ഉറവിടമാണ്. ഇത് മുടി വളർച്ചയ്ക്കു സഹായിക്കുന്നു.
സിങ്ക് സമ്പുഷ്ടമാണ് ചിയ വിത്തുകൾ. മുടിയുടെ ആരോഗ്യമുള്ളതാക്കാൻ സിങ്ക് പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ചിയ വിത്തുകൾ പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കവും ഇലാസ്തികതയും വർദ്ധിപ്പിക്കാൻ സഹായിക്കും.
ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളിൽ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വേരുകളിൽ നിന്ന് ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പതിവായി കഴിച്ചാൽ മുടി വളരാൻ സഹായിക്കും.
പാലക്ക് ചീര ആരോഗ്യകരമായ ഒരു ഇലക്കറിയാണ്. അതിൽ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി എന്നിവ പോലുള്ള പ്രയോജനകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.