Asianet News MalayalamAsianet News Malayalam

Skin Care : 'സ്‌കിന്‍' ഭംഗിയായി സൂക്ഷിക്കാന്‍ ഒഴിവാക്കാവുന്ന ചിലത്...

സ്‌കിന്‍ കെയര്‍ റുട്ടീനിന്റെ കാര്യത്തിലേക്ക് വന്നാല്‍ അമിതമായാല്‍ ഇതും 'നെഗറ്റീവ്' ആയ ഫലം ചര്‍മ്മത്തിന് ഉണ്ടാക്കാം. അങ്ങനെയൊരു സാധ്യതയെ പറ്റി വിശകലനം ചെയ്യുകയാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ജയശ്രീ ശരദ്
 

five things which can avoid for a better skin
Author
Trivandrum, First Published Feb 24, 2022, 11:30 AM IST

ചര്‍മ്മം തിളക്കമുള്ളതും ഭംഗിയുള്ളതുമായിരിക്കണമെന്ന് ( Skin Glow ) ആഗ്രഹിക്കാത്തവര്‍ കാണില്ല. എന്നാല്‍ ഇതിനായി കൃത്യമായൊരു സ്‌കിന്‍ കെയര്‍ റുട്ടീന്‍ ( skin Care Routine )  കൊണ്ടുനടക്കുന്നവര്‍ ചെറിയൊരു വിഭാഗം മാത്രമാണ്. ഇനി സ്‌കിന്‍ കെയര്‍ റുട്ടീനിന്റെ കാര്യത്തിലേക്ക് വന്നാല്‍ അമിതമായാല്‍ ഇതും 'നെഗറ്റീവ്' ആയ ഫലം ചര്‍മ്മത്തിന് ഉണ്ടാക്കാം. 

അങ്ങനെയൊരു സാധ്യതയെ പറ്റി വിശകലനം ചെയ്യുകയാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ജയശ്രീ ശരദ്. സ്‌കിന്‍ കെയര്‍ റുട്ടീനിന്റെ ഭാഗമായി നമ്മള്‍ ചെയ്യാറുള്ള പലതും യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിന് ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. അത്തരത്തില്‍ ഒഴിവാക്കാവുന്ന അഞ്ച് കാര്യങ്ങളെ പറ്റിയും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഒന്ന്...

ചര്‍മ്മത്തില്‍ അടിഞ്ഞിരിക്കുന്ന അഴുക്കും പൊടിയുമെല്ലാം കളയാന്‍ ക്ലെന്‍സിംഗും സ്‌ക്രബ്ബും കഴിഞ്ഞാല്‍ ടോണര്‍ ഉപയോഗിക്കുന്നവരുണ്ട്. ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകള്‍ക്കും ചര്‍മ്മത്തില്‍ അടിഞ്ഞുകിടക്കുന്ന അഴുക്ക് കളയാന്‍ കെല്‍പുണ്ട്. അതിനാല്‍ തന്നെ ഇതിന് മുകളില്‍ ടോണര്‍ ഉപയോഗിക്കേണ്ട കാര്യമില്ല. എങ്കിലും എണ്ണമയമുള്ള മുഖക്കുരുവിന് ധാരാളം സാധ്യതകളുള്ള ചര്‍മ്മമാണെങ്കില്‍ ടോണര്‍ ഉപയോഗിക്കാവുന്നതാണ്. 

രണ്ട്...

നമ്മള്‍ കുളിക്കുമ്പോള്‍ ദേഹം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന 'ലൂഫ' അടിസ്ഥാനപരമായി ചര്‍മ്മത്തിന് നല്ലതല്ല. പ്രത്യേകിച്ച് നേര്‍ത്തചര്‍മ്മമുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് ഉചിതം. പകരം വാഷ്‌ക്ലോത്ത് ഉപയോഗിക്കാം. അല്ലെങ്കില്‍ വിരലുകള്‍ വച്ച് തന്നെ ഉരച്ചുകഴുകിയാലും മതി. 

മൂന്ന്...

ചിലര്‍ ക്ലെന്‍സിംഗ് ഡിവൈസുകളും ക്ലാരിസോണിക് ബ്രഷുകളുമെല്ലാം സ്‌കിന്‍ കെയറിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. ഇവയൊന്നും ചര്‍മ്മത്തില്‍ പ്രോയഗിക്കേണ്ടതില്ലെന്നും അത്രയധികം ഫലം ഇവയൊന്നും നല്‍കുന്നില്ലെന്നുമാണ് ഡോ. ജയശ്രീ ചൂണ്ടിക്കാട്ടുന്നത്. 

നാല്...

ജെയ്ഡ് റോളര്‍- ഗ്വാ ഷാ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ചര്‍മ്മത്തിന് വലിയ ഫലം നല്‍കില്ലെന്ന് ഡോക്ടര്‍ പറയുന്നു. പ്രായം ഏറുന്നതിന്റെ ഭാഗമായി ചര്‍മ്മത്തിന് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ പരിഹരിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന വാദത്തിലും കഴമ്പില്ലെന്ന് ഡോക്ടര്‍ പറയുന്നു. വിരലുകള്‍ കൊണ്ടുള്ള മസാജിന്റെ ഫലമേ ഇവയെല്ലാം നല്‍കുന്നുള്ളുവത്രേ. 

അഞ്ച്...

ചിലര്‍ വീടുകളില്‍ തന്നെ ഡെര്‍മറോളര്‍, കെമിക്കല്‍ പീല്‍സ്, ലേസര്‍ കിറ്റ്, മൈക്രോ കറന്റ് ഡിവൈസുകള്‍ എല്ലാം ഉപയോഗിക്കാറുണ്ട്. പൊതുവില്‍ ഇവയൊന്നും വീട്ടില്‍ വച്ച് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡോ. ജയശ്രീ ചൂണ്ടിക്കാട്ടുന്നത്. വിദഗ്ധരുടെ സഹായത്തോടെ മാത്രം ഇത്തരം ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നതാണ് ഉചിതമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

Also Read:- ഭംഗിയും തിളക്കവുമുള്ള 'സ്‌കിന്‍' നേടാം; കഴിക്കേണ്ട പഴങ്ങള്‍...

 

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും ഉറവിടമാണ് തക്കാളി. ആന്റിഓക്സിഡന്റായ ലൈക്കോപീനിന്റെയും വിറ്റാമിനുകളുടെയും ഉയര്‍ന്ന സാന്ദ്രത തക്കാളിയെ ചര്‍മ്മത്തിന് വളരെ നല്ലതാക്കി മാറ്റുന്നു. മുഖചര്‍മ്മത്തിന് തിളക്കം നല്‍കാനും മുഖക്കുരു, ബ്ലാക്ക്‌ഹെഡ് എന്നിവ കുറയ്ക്കുന്നതിനും തക്കാളി സഹായകമാണ്... Read More...

Latest Videos
Follow Us:
Download App:
  • android
  • ios