
ചർമ്മ സംരക്ഷണത്തിനും മുഖം സുന്ദരമാക്കാനും മികച്ച ചേരുവകയാണ് കടലമാവ്. കടലമാവ് ഫേസ് പായ്ക്കുകൾ പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിലെ അഴുക്ക് എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തിലെ സെബത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനും കടലമാവ് ഫേസ് പായ്ക്ക് നല്ലതാണ്. ഇത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്താതെ അധിക എണ്ണ നീക്കം ചെയ്യുകയും ചർമ്മത്തെ സുഖകരമായി മൃദുവാക്കുകയും ചെയ്യുന്നു. മുഖത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഒന്ന്
ഒരു സ്പൂൺ കടലമാവും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചതാണ് ഈ പാക്ക്.
രണ്ട്
രണ്ട് ടീസ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, അൽപ്പം റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോഗിക്കുക.
മൂന്ന്
രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ കടലമാവ്, തക്കാളി നീര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുപ്പ് മാറ്റാൻ മികച്ചതാണ് ഈ പാക്ക്.
നാല്
ഒരു സ്പൂൺ കടലമാവും അൽപം മഞ്ഞൾപ്പൊടിയും തെെരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അഴുക്ക് എളുപ്പം നീക്കം ചെയ്യും.
ഉപ്പ് അമിതമായി കഴിക്കാറുണ്ടോ ? പോഷകാഹാര വിദഗ്ധ പറയുന്നത് ഇങ്ങനെ