അമിതമായി ഉപ്പ് കഴിക്കുന്ന ആളുകൾക്ക് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ അടുത്തിടെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
കറികളിൽ നാം ചേർത്ത് വരുന്ന പ്രധാനപ്പെട്ട ചേരുവകയാണ് ഉപ്പ്. ചിലർക്ക് കറികളിൽ എത്ര ഉപ്പിട്ടാലും മതിയാകാറില്ല. എന്നാൽ അമിതമായി ഉപ്പ് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഉപ്പ് അമിതമായി ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ അടുത്തിടെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
അമിതമായി ഉപ്പ് കഴിക്കുന്ന ആളുകൾക്ക് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് അവർ പറയുന്നു. ശരീരത്തിലെ ഉപ്പിന്റെയും ജലത്തിന്റെയും സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്ന ഹോർമോണായ ആൽഡോസ്റ്റെറോണിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും.
ഉപ്പിട്ട ഭക്ഷണം അമിതമായി കഴിക്കുന്നത് നിർജ്ജലീകരണം മാത്രമല്ല ശരീരത്തിൽ ആൽഡോസ്റ്റെറോൺ അളവ് കുറവാണെന്നതിന്റെ ലക്ഷണം കൂടിയാണെന്നും അവർ പറയുന്നു. ഉപ്പ് അമിതമായി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദം, തലകറക്കം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ന്മാമി അഗർവാൾ പറയുന്നു. ഉപ്പിട്ട പലഹാരങ്ങളോട് കൂടുതൽ താൽപര്യം കാണിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായും അവർ പറയുന്നു.
ഉപ്പ് അമിതമായി കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ
ഉപ്പ് അമിതമായി കഴിച്ചാൽ ബിപി കൂടുന്നതിന് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതസ കൂട്ടാം. അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. ഇത് രക്തത്തിൽ നിന്ന് അധിക സോഡിയം ഫിൽട്ടർ ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കാലക്രമേണ, ഇത് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുകയും വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഈ അസന്തുലിതാവസ്ഥ ക്രമരഹിതമായ ഹൃദയമിടിപ്പിലേക്ക് നയിച്ചേക്കാം.


