
മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ഒട്ടേറെ ജീവിതശൈലീ രോഗങ്ങളെ വിളിച്ചു വരുത്തുന്നത്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണവും അത് തന്നെയാണ്. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്: ബട്ടറാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പും സോഡിയവും ധാരാളം അടങ്ങിയ ബട്ടര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.
രണ്ട്: ഐസ്ക്രീം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ മില്‍ക് ഫാറ്റും കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും. അതിനാല്‍ ഇവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം.
മൂന്ന്: വെളിച്ചെണ്ണയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും അധികമായാല്‍ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
നാല്: റെഡ് മീറ്റ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇറച്ചി, പന്നിയിറച്ചി, മാട്ടിറച്ചി എന്നിവയിലെല്ലാം പൂരിതകൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
അഞ്ച്: ഫ്രെഞ്ച് ഫ്രൈസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉപ്പ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കൂടുതലായി അടങ്ങിയിട്ടുള്ള ഇവയും കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും.
ഇനി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന, കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കും. അതിനാല്‍ ഇവ പതിവായി കഴിക്കാം.
രണ്ട്...
ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
മൂന്ന്...
സോയ മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസേനെ സോയ മിതമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ അളവ് 6% വരെ കുറയ്ക്കുവാന്‍ സഹായിക്കുന്നു. അതിനാല്‍ സോയ മില്‍ക്ക് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
മുഴുധാന്യങ്ങള്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
അഞ്ച്...
ഫാറ്റി ഫിഷ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും അടുക്കളയിലുള്ള ഈ ചേരുവകള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam