മൂത്രാശയ കാൻസർ തിരിച്ചറിയാം ; പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Jul 15, 2023, 04:03 PM ISTUpdated : Jul 15, 2023, 04:22 PM IST
മൂത്രാശയ കാൻസർ തിരിച്ചറിയാം ;  പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

പുകവലിയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം‌. പുകവലിക്കാരിൽ അപകടസാധ്യത പുകവലിക്കാത്തവരേക്കാൾ 4-7 മടങ്ങ് കൂടുതലാണ്. മൂത്രാശയ അർബുദം കണ്ടെത്തിയ 30 ശതമാനം രോഗികളും  പുകവലി ശീലമുള്ളവരാണെന്ന് ഒരു പഠനത്തിൽ‌ പറയുന്നു.   

മൂത്രാശയ കാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂ‌ടി വരുന്നതായി റിപ്പോർട്ടുകൾ. മൂത്രാശയ കോശങ്ങളിൽ നിന്നാണ് മൂത്രാശയ കാൻസർ ആരംഭിക്കുന്നത്. പ്രായമായവരിലാണ് ഈ കാൻസർ കൂടുതലായി കാണുന്നത്. ഇത് നടുവേദന, ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും. ചികിത്സ കാൻസറിന്റെ ഘട്ടത്തെയും തരത്തെയും ആശ്രയിച്ചിരിക്കും.

'വേദന കൂടാതെ മൂത്രത്തിൽ രക്തം കാണുന്നത് മൂത്രാശയ കാൻസറിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്. മൂത്രത്തിന്റെ തുടക്കത്തിലോ പൂർത്തിയാകുമ്പോഴോ രക്തസ്രാവം ഉണ്ടാകാം. മിക്ക കേസുകളിലും, രക്തം ‌കാണണമെന്നില്ല. സാധാരണ അൾട്രാസൗണ്ടിൽ മൂത്രാശയ അർബുദം കണ്ടെത്തിയേക്കാം...' - ഡൽഹിയിലെ അപ്പോളോ കാൻസർ സെന്ററിലെ സീനിയർ കൺസൾട്ടന്റ്-യൂറോളജി ഡോ. എൻ സുബ്രഹ്മണ്യൻ പറഞ്ഞു. യുഎസിൽ പ്രതിവർഷം ഏകദേശം 60,000 പുരുഷന്മാരും 18,000 സ്ത്രീകളും രോഗനിർണയം നടത്തുന്നു.

മൂത്രാശയ കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

മൂത്രത്തിൽ രക്തം, അത് തുരുമ്പിന്റെ നിറമോ കടും ചുവപ്പോ ആയി കാണുക.
മൂത്രമൊഴിക്കുമ്പോൾ വേദന
പതിവിലും കൂടുതൽ മൂത്രമൊഴിക്കുന്നത്.

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വേദന എന്നിവയ്‌ക്കൊപ്പം മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും മൂത്രാശയ കാൻസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണെന്ന് ഡോ. എൻ സുബ്രഹ്മണ്യൻ പറഞ്ഞു. താഴത്തെ മൂത്രനാളിയിലെ തടസ്സം മൂലം വൃക്കകൾ വീർക്കുന്നതും ചില സന്ദർഭങ്ങളിൽ കാണപ്പെടാം. 

യുഎസിൽ ഓരോ വർഷവും 80,000-ത്തിലധികം ആളുകൾ രോഗനിർണയം നടത്തുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പുകവലി‌, പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോ​ഗം, അമിതവണ്ണം എന്നിവയെല്ലാം മൂത്രാശയ കാൻസറിനുള്ള കാരണങ്ങളാണ്. പുകവലിയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം‌. പുകവലിക്കാരിൽ അപകടസാധ്യത പുകവലിക്കാത്തവരേക്കാൾ 4-7 മടങ്ങ് കൂടുതലാണ്. മൂത്രാശയ അർബുദം കണ്ടെത്തിയ 30 ശതമാനം രോഗികളും  പുകവലി ശീലമുള്ളവരാണെന്ന് ഒരു പഠനത്തിൽ‌ പറയുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more മുടികൊഴിച്ചിൽ‌ നിങ്ങളെ അലട്ടുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ