ബിപിയും പ്രമേഹവും ഉള്ളവര്‍ ചെറുപയര്‍ നിര്‍ബന്ധമായും കഴിക്കുക; കാരണം അറിയാം...

Published : Jul 15, 2023, 12:08 PM IST
ബിപിയും പ്രമേഹവും ഉള്ളവര്‍ ചെറുപയര്‍ നിര്‍ബന്ധമായും കഴിക്കുക; കാരണം അറിയാം...

Synopsis

പ്രോട്ടീൻ ലഭ്യത മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും ആരോഗ്യാവസ്ഥകളെയും പല രീതിയില്‍ സ്വാധീനിക്കാനുള്ള കഴിവ് ചെറുപയറിനുണ്ട്. ഇത്തരത്തില്‍ ചെറുപയറിനുള്ള ചില ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നമ്മുടെയെല്ലാം വീടുകളില്‍ പതിവായി വാങ്ങി ഉപയോഗിക്കുന്നൊരു ഭക്ഷണസാധനമാണ് ചെറുപയര്‍. ഒരുപാട് ആരോഗ്യഗുണങ്ങള്‍ ചെറുപയറിനുള്ളതായി നമുക്കറിയാം. പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടം, പ്രത്യേകിച്ച് നോണ്‍-വെജ് കഴിക്കാത്തവര്‍ക്ക് പ്രോട്ടീൻ ലഭിക്കാനുള്ള മികച്ച സ്രോതസായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് ചെറുപയര്‍. 

പ്രോട്ടീൻ ലഭ്യത മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും ആരോഗ്യാവസ്ഥകളെയും പല രീതിയില്‍ സ്വാധീനിക്കാനുള്ള കഴിവ് ചെറുപയറിനുണ്ട്. ഇത്തരത്തില്‍ ചെറുപയറിനുള്ള ചില ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രോട്ടീൻ...

പ്രോട്ടീനിന്‍റെ ഏറ്റവും നല്ല സ്രോതസാണെന്നത് നേരത്തെ തന്നെ സൂചിപ്പിച്ചുവല്ലോ. ഇതുതന്നെയാണ് ചെറുപയറിനുള്ള ഒരു പ്രത്യേകത. മുളപ്പിച്ച പയര്‍ കൂടിയാകുമ്പോള്‍ ഇതിന്‍റെ ഗുണങ്ങള്‍ ഇരട്ടിയുമാകും. 

ഹൃദയാരോഗ്യത്തിന്...

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ചെറുപയര്‍ കഴിക്കുന്നത്. കാരണം ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കൂടുന്നത് തടയാൻ ചെറുപയറിന് സാധിക്കുന്നു. ഇതിലൂടെയാണ് ചെറുപയര്‍ ഹൃദയാരോഗ്യത്തിന് നല്ലതായി മാറുന്നത്.

ദഹനത്തിന്...

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചെറുപയര്‍ വലിയ രീതിയില്‍ സഹായിക്കുന്നു. ചെറുപയറില്‍ അടങ്ങിയിരിക്കുന്ന ഫൈബറാണ് ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നത്. അതുപോലെ തന്നെ നമുക്ക് പലരീതിയിലും ഗുണകരമാകുന്ന, വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിപ്പിക്കുന്നതിനും ചെറുപയര്‍ പ്രയോജനപ്രദമാണ്. 

പ്രമേഹം നിയന്ത്രിക്കാൻ...

പ്രമേഹരോഗമുള്ളവരെ സംബന്ധിച്ച് അവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. ഷുഗര്‍ ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍ എല്ലാം ഒഴിവാക്കേണ്ടിയോ നല്ലതുപോലെ നിയന്ത്രിക്കേണ്ടിയോ വരാം. ഒപ്പം തന്നെ ഷുഗര്‍ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. അത്തരത്തിലൊരു ഭക്ഷണമാണ് ചെറുപയര്‍. ഇതിലുള്ള പ്രോട്ടീനും ഫൈബറുമൊക്കെയാണ് പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നത്. 

വണ്ണം കുറയ്ക്കാൻ...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും അനുയോജ്യമായ ഭക്ഷണമാണ് ചെറുപയര്‍. ദീര്‍ഘനേരത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കാനും പലതും വാരിവലിച്ച് കഴിക്കുന്നത് തടയാനുമെല്ലാം ചെറുപയര്‍ സഹായിക്കുന്നു. ദഹനം എളുപ്പമാക്കുന്നതും വണ്ണം കുറയ്ക്കാൻ നല്ലതാണ്. ചെറുപയറിലെ പ്രോട്ടീനും ഫൈബറും തന്നെയാണ് ഇവിടെയും ഉപകാരപ്രദമാകുന്നത്.

ബിപി നിയന്ത്രിക്കാൻ...

നേരത്തെ പ്രമേഹത്തിന്‍റെ കാര്യം പറഞ്ഞത് പോലെ തന്നെ ബിപിയുള്ളവരും ഭക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ചിലത് ഒഴിവാക്കേണ്ടിയോ നിയന്ത്രിക്കേണ്ടിയോ വരാം. ചിലത് പക്ഷേ ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം. അത്തരത്തില്‍ ബിപിയുള്ളവര്‍ക്ക് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചെറുപയര്‍. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് ബിപി നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത്. 

Also Read:- മുളപ്പിച്ച പയര്‍ വെറുതെ കഴിക്കാൻ ഇഷ്ടമല്ലേ? എങ്കില്‍ ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!