കുടലിലെ ക്യാൻസർ; ഈ അഞ്ച് സൂചനകളെ തിരിച്ചറിയാതെ പോകരുത്

Published : Jun 24, 2025, 09:42 PM IST
bowel cancer

Synopsis

ക്യാൻസർ മൂർച്ഛിക്കുന്നതുവരെയും തങ്ങൾ അപകടത്തിലാണെന്ന് അറിയാന്‍ പറ്റാത്ത ക്യാന്‍സറാണ് പലപ്പോഴും കുടലിലെ ക്യാൻസര്‍. 

മലവിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് ബവല്‍ ക്യാന്‍സര്‍ അഥവാ കുടലിലെ ക്യാൻസര്‍/ വൻകുടൽ ക്യാന്‍സര്‍ എന്ന് പറയുന്നു. ക്യാൻസർ മൂർച്ഛിക്കുന്നതുവരെയും തങ്ങൾ അപകടത്തിലാണെന്ന് അറിയാന്‍ പറ്റാത്ത ക്യാന്‍സറാണ് പലപ്പോഴും കുടലിലെ ക്യാൻസര്‍. കാരണം, കുടൽ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും അവ്യക്തമോ, അല്ലെങ്കിൽ ദഹനക്കേട് അല്ലെങ്കിൽ വയറ്റിലെ അണുബാധ പോലുള്ള ഗൗരവമില്ലാത്ത എന്തെങ്കിലും ആയി തെറ്റിദ്ധരിക്കപ്പെടുന്നതോ ആയിരിക്കും.

സൂക്ഷ്മമായ ലക്ഷണങ്ങള്‍ തുടക്കത്തിൽ തന്നെ ശ്രദ്ധയിൽപ്പെട്ടാൽ, കുടൽ ക്യാൻസറിനെ ചികിത്സിക്കാൻ കഴിയും. കുടലിലെ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ

കുടലിലെ ക്യാൻസറിന്‍റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന്, നിങ്ങളുടെ മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങളാണ്. പതിവിലും കൂടുതൽ തവണ ടോയ്‌ലറ്റിൽ പോവുക, മലബന്ധം അനുഭവപ്പെടുക, സാധാരണയേക്കാൾ കൂടുതൽ മലം അയഞ്ഞുപോകുക തുടങ്ങിയവ കുടല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.

2. മലാശയത്തില്‍ നിന്നുള്ള രക്തസ്രാവം

മലാശയത്തില്‍ നിന്നുള്ള രക്തസ്രാവം കുടലിലെ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണമാകാം.

3. വയറുവേദന

വയറുവേദന, വയറ്റില്‍ എപ്പോഴും അസ്വസ്ഥത, വയര്‍ വീര്‍ത്ത് കെട്ടിയിരിക്കുന്ന അവസ്ഥ, ഛര്‍ദ്ദി എന്നിവയെല്ലാം ബവല്‍ ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്.

4. അകാരണമായി ശരീരഭാരം കുറയുക

അകാരണമായി ശരീരഭാരം കുറയുന്നതും കുടലിലെ അര്‍ബുദ്ധത്തിന്‍റെ സൂചനയാകാം.

5. അമിത ക്ഷീണം

വിളർച്ച, അമിത ക്ഷീണം എന്നിവയും മറ്റ് ലക്ഷണങ്ങളോടൊപ്പം ഉണ്ടാകുന്നതും ബവല്‍ ക്യാൻസറിന്‍റെ സൂചനയാകാം. രോഗലക്ഷണങ്ങളിൽ ഒന്ന് മാത്രം ഉള്ളതുകൊണ്ട് കുടൽ ക്യാൻസറിനുള്ള സാധ്യത ഉണ്ടെന്ന് ഉറപ്പിക്കാനാകില്ല. മിക്ക കേസുകളിലും ഇവയെല്ലാം ദഹനപ്രശ്നങ്ങളായി കണക്കാക്കി ക്യാൻസര്‍ നിര്‍ണയം വൈകുന്നതാണ് പിന്നീട് പ്രശ്നമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ മൂന്നാഴ്ചയില്‍ കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ