
അവാക്കാഡോയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, ലയിക്കാത്ത നാരുകൾ, ധാരാളം വിറ്റാമിനുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ അവോക്കാഡോ. ഇവ നാരുകളുടെ മികച്ച ഉറവിടമാണ്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയത്തിന് അനുയോജ്യമായ കൊഴുപ്പുകൾ രക്തത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നില്ല. ശരീരഭാരം കുറയ്ക്കാൻ അവാക്കാഡോ മികച്ചൊരു പഴമാണ്. ഉയർന്ന കലോറിയും 67% കൊഴുപ്പും അടങ്ങിയ പഴമാണ് അവാക്കാഡോ.
നല്ല കൊഴുപ്പും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രഭാതഭക്ഷണത്തിന് അവാക്കാഡോ കഴിക്കുന്ന ആളുകൾക്ക് വിശപ്പ് കുറവാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. അവാക്കാഡോ കഴിക്കുന്ന ആളുകൾ ആരോഗ്യകരമായ ഭാരമാണ് നിലനിർത്തുന്നത്.
അവാക്കാഡോ ഉൾപ്പെടെയുള്ള കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന ആളുകൾക്ക് പലപ്പോഴും ശരീരഭാരം കുറവായിരിക്കും എന്നാണ് മറ്റൊരു പഠനത്തിൽ പറയുന്നത്. അവാക്കാഡോ പതിവായി കഴിക്കുന്നവർക്ക് അമിതഭാരമുണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു. അവാക്കാഡോയിൽ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറവായിരിക്കും. അവാക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നു.
ദിവസവും അവാക്കാഡോ കഴിക്കുന്ന ആളുകൾ ശരീരഭാരം കുറയ്ക്കുകയും കുടൽ ബാക്ടീരിയകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തതായി ഒരു പഠനം തെളിയിച്ചു. ദിവസേന അവാക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നതിലേക്ക് നയിച്ചതായി മറ്റൊരു പഠനം കണ്ടെത്തി.