സ്തനാര്‍ബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

By Web TeamFirst Published Apr 17, 2024, 5:13 PM IST
Highlights

2040 ഓടെ സ്തനാര്‍ബുദം പ്രതിവർഷം പത്ത് ലക്ഷം സ്ത്രീകളുടെ ജീവനെടുക്കാമെന്നും പഠനത്തിൽ പറയുന്നു. സ്തനാർബുദമാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായ ക്യാൻസർ. സമയബന്ധിതമായ സ്‌ക്രീനിംഗ് രോ​ഗം നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്‌ക്കും സഹായിക്കും.

സ്തനാർബുദം ലോകത്തിലെ ഏറ്റവും സാധാരണമായ അർബുദമായി മാറിയിരിക്കുന്നതായി ലാൻസെറ്റ് കമ്മീഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 2020 അവസാനം വരെ അഞ്ച് വർഷത്തിനുള്ളിൽ 7.8 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേ വർഷം തന്നെ 6,85,000 സ്ത്രീകൾ ഈ രോഗം ബാധിച്ച് മരിച്ചതായും പഠനത്തിൽ പറയുന്നു.

സ്തനാർബുദ കേസുകൾ 2020-ൽ 2.3 ദശലക്ഷത്തിൽ നിന്ന് 2040-ഓടെ ലോകമെമ്പാടും 3 ദശലക്ഷത്തിലധികമായി വർദ്ധിക്കാമെന്നും ​ഗവേഷകർ പറയുന്നു. 2040 ഓടെ സ്തനാർബുദം പ്രതിവർഷം പത്ത് ലക്ഷം സ്ത്രീകളുടെ ജീവനെടുക്കാമെന്നും പഠനത്തിൽ പറയുന്നു.

സ്തനാർബുദമാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായ ക്യാൻസർ. സമയബന്ധിതമായ സ്‌ക്രീനിംഗ് രോ​ഗം നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്‌ക്കും സഹായിക്കും. ദില്ലിയിൽ 30 ശതമാനം സ്തനാർബുദവും 40 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് കണ്ടെത്തിയതെന്ന് എയിംസ് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

എന്താണ് സ്തനാർബുദം? 

സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം. വ്യത്യസ്ത തരത്തിലുള്ള സ്തനാർബുദങ്ങളുണ്ട്. 

ലക്ഷണങ്ങൾ...

കക്ഷത്തിൽ മുഴകൾ കാണുക.
സ്തനവലിപ്പത്തിലെ മാറ്റം.
മുലക്കണ്ണുകളിൽ നിന്നുള്ള സ്രവങ്ങൾ. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കാണുക.
ലിംഫിന് സമീപത്ത് വേദന ഉണ്ടാകുന്നത്.
മുലക്കണ്ണ് ഭാ​ഗത്തോ സ്തനത്തിലോ ചുവപ്പ് നിറം കാണുക.

ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്...

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

 

click me!