Health Tips : മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, കാരണം

Published : Jul 29, 2023, 08:05 AM IST
Health Tips :  മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, കാരണം

Synopsis

പ്രോട്ടീൻ,വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ബദാം. കൂടാതെ കാത്സ്യത്തിന്‍റെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.  

മുലയൂട്ടുന്ന അമ്മമാർ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. അമ്മ ശരിയായ ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോ​ഗ്യം കിട്ടുകയുള്ളൂ. കു‍ഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചക്കും രോ​ഗപ്രതിരോ​​ധശക്തി കിട്ടുന്നതിനും മുലപ്പാൽ നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങൾ ചില ഭക്ഷണങ്ങളിതാ...

ഒന്ന്...

പ്രോട്ടീൻ,വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡൻറുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ബദാം. കൂടാതെ കാത്സ്യത്തിൻറെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.

രണ്ട്...

പെരുംജീരകവും മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. 

മൂന്ന്...

പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

നാല്...

കാൽസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. ഇലക്കറികളിൽ കലോറി വളരെ കുറവാണ്. 

അഞ്ച്...

മത്സ്യം പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം കൂടുതലാണ്. ഇതിൽ സ്വാഭാവിക വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.

ആറ്... 

മുലയൂട്ടുന്ന അമ്മമാർക്ക് ഒരു ഇടത്തരം മധുരക്കിഴങ്ങ് പ്രതിദിനം ശുപാർശ ചെയ്യുന്നു. കാരണം, ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ മികച്ച കാഴ്ചയ്ക്കും എല്ലുകളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

ഇന്തോനേഷ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ ലക്ഷണങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ, അസ്ഥിയിലെ ക്യാൻസറാകാം!
സ്തനാർബുദം ; ഈ എട്ട് ലക്ഷണങ്ങൾ അവ​ഗണിക്കരുത്