Air pollution : മലിനമായ വായു ശ്വസിക്കുമ്പോൾ സംഭവിക്കുന്നത്; പഠനം പറയുന്നത്

Web Desk   | Asianet News
Published : Jun 23, 2022, 10:55 AM ISTUpdated : Jun 23, 2022, 10:58 AM IST
Air pollution :  മലിനമായ വായു ശ്വസിക്കുമ്പോൾ സംഭവിക്കുന്നത്; പഠനം പറയുന്നത്

Synopsis

വായു മലിനീകരണം കാഴ്ചയെ തടയുക മാത്രമല്ല, ദശലക്ഷക്കണക്കിന് നഗരവാസികളുടെ ശ്വാസകോശത്തിലേക്ക് വായു കണങ്ങൾ പ്രവേശിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.  നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിന്റെ ജേണസിൽ പഠനം പ്രസിദ്ധീകരിച്ചു.  

മലിനമായ വായു (polluted air) ശ്വസിക്കുന്നത് നാഡീസംബന്ധമായ തകരാറിന് (neurological damage) കാരണമാകുമെന്ന് പഠനം. ബർമിങ്‌ഹാം സർവകലാശാലയിലെയും ചൈനയിലെ ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകരാണ് വിഷയത്തിൽ അടുത്തിടെ പഠനം നടത്തിയത്.

വായു മലിനീകരണം കാഴ്ചയെ തടയുക മാത്രമല്ല, ദശലക്ഷക്കണക്കിന് നഗരവാസികളുടെ ശ്വാസകോശത്തിലേക്ക് വായു കണങ്ങൾ പ്രവേശിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിന്റെ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

നാം ശ്വസിക്കുന്ന മലിനമായ വായുവിലെ വിഷകണങ്ങൾ ശ്വാസകോശത്തിൽ നിന്ന് തലച്ചോറിലേക്ക് രക്തപ്രവാഹത്തിലൂടെ കൊണ്ടുപോകാൻ കഴിയും. ഇത് തലച്ചോറിലെ തകരാറുകൾക്കും നാഡീസംബന്ധമായ തകരാറുകൾക്കും കാരണമാകും.

പാർക്കിൻസൺസ് രോഗം, അൽഷിമേഴ്‌സ് രോഗം, മറ്റ് തരത്തിലുള്ള ഡിമെൻഷ്യ എന്നിവയുൾപ്പെടെയുള്ള ന്യൂറോളജിക്കൽ ഡിസോർഡറുകളുടെ അപകടസാധ്യത വായു മലിനീകരണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഉദ്ധരിച്ച് മുമ്പ് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

Read more  ഈ ശീലങ്ങൾ പുരുഷന്മാരുടെ ലൈംഗിക പ്രകടനത്തെ ബാധിക്കാം

മലിനമായ വായു കണങ്ങൾക്ക് തലച്ചോറിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ കഴിയുമെന്നാണ് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. മസ്‌തിഷ്‌ക വൈകല്യങ്ങൾ ബാധിച്ച രോഗികളിൽ നിന്നും ശേഖരിച്ച മനുഷ്യ സെറിബ്രോസ്‌പൈനൽ ദ്രാവകങ്ങളിൽ നിന്ന് ധാരാളം സൂക്ഷ്‌മ കണികകളാണ് ഗവേഷകർ കണ്ടെത്തിയത്. 

വായുവിലൂടെ കേന്ദ്ര നാഡീ വ്യൂഹത്തിൽ എത്തുന്ന സൂക്ഷ്‌മ കണങ്ങളുടെ ദോഷകരമായ ഫലത്തെ മനസിലാക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകളുണ്ട്. ശ്വസനത്തിലൂടെ ശരീരത്തിനുള്ളിൽ എത്തുന്ന കണികകൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, എങ്ങനെ സഞ്ചരിക്കുന്നു എന്നതിനെ കുറിച്ച് മനസിലാക്കാൻ പഠനത്തിലൂടെ സാധിച്ചുവെന്നും ​ഗവേഷകർ പറയുന്നു.

'കേന്ദ്ര നാഡീവ്യവസ്ഥയിൽ വായുവിലൂടെയുള്ള സൂക്ഷ്മകണങ്ങളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് നമ്മുടെ അറിവിൽ വിടവുകൾ ഉണ്ട്. കണികകൾ ശ്വസിക്കുന്നതും പിന്നീട് അവ ശരീരത്തിന് ചുറ്റും എങ്ങനെ സഞ്ചരിക്കുന്നു എന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കാൻ പഠനത്തിലൂടെ സാധിച്ചു... '- ബർമിംഗ്ഹാം സർവകലാശാലയിലെ പ്രൊഫ. ഐസോൾട്ട് ലിഞ്ച് പറഞ്ഞു.

Read more  ഫാറ്റി ലിവർ തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം