
കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികൾക്ക് പുറമേ പൂച്ച പട്ടി എന്നിവയിൽ നിന്നും ബാക്ടിരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്.
കുളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം, കായംകുളത്ത് സ്കൂൾ വിദ്യാർഥിക്ക് ജീവൻ നഷ്ടമായി
ചികിത്സയും വിവരങ്ങളും ഇങ്ങനെ
കടയ്ക്കൽ കുമ്മിൾ സ്വദേശിയായ കുട്ടിയ്ക്കാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികൾക്ക് പുറമേ പൂച്ച പട്ടി എന്നിവയിൽ നിന്നും ബാക്ടിരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ പശു, പട്ടി, രണ്ട് പൂച്ച എന്നിവയിൽ നിന്നെടുത്ത സാമ്പിൾ പ്രാഥമിക പരിശോധനയിൽ നടത്തിയെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
അന്തിമഫലം ലഭിക്കാൻ സാമ്പിൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. മൂന്നുവര്‍ഷം മുമ്പ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകര്‍ഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. അന്നത്തെ പരിശോധനയിൽ വീട്ടിലെ കാലികൾക്ക് രോഗമില്ലായിരുന്നുവെന്ന് സ്ഥിരീകിരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam