WHO about Omicron : ഒമിക്രോണിനെ നിസാരമായി കാണരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Web TeamFirst Published Jan 7, 2022, 9:33 AM IST
Highlights

രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും ഒമിക്രോൺ വകഭേദത്തിനെ നിസാരമായി കാണരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. 
 

ഒമിക്രോണിനെ (Omicron) നിസാരമായി കാണരുതെന്നും അത് അപകടകാരിയാണെന്നും  ലോകാരോഗ്യസംഘടന (World Health Organization). രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഒമിക്രോൺ ആളുകളിൽ ഗുരുതരസാഹചര്യം ഉണ്ടാക്കില്ലെന്ന് നേരത്തെ ലോകാരോഗ്യസംഘടന (WHO) അറിയിച്ചിരുന്നു. എന്നാൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും ഒമിക്രോൺ വകഭേദത്തിനെ നിസാരമായി കാണരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. 

ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ ഒമിക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് (Tedros Adhanom Ghebreyesus) പറയുന്നു. 

ഒമിക്രോണ്‍ സാധാരണഗതിയില്‍ കാണുന്ന ജലദോഷമല്ല. ഡെൽറ്റയുമായുള്ള താരതമ്യത്തിൽ ഒമിക്രോൺ വഴിയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നതു അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവും പറഞ്ഞിരുന്നു. 

കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 71 ശതമാനത്തിലേറെയാണ് വർധിച്ചത്. അമേരിക്കയിൽ വർധന നൂറ് ശതമാനത്തിലെത്തി. ബ്രിട്ടണില്‍ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 180000ലേറെ കേസുകളാണ്. ഫ്രാൻസിൽ കണ്ടെത്തിയ ഇഹു വകഭേദത്തിനെക്കുറിച്ചും പഠനങ്ങൾ തുടരുകയാണ്. വാക്സിനേഷൻ ഒരു നിർണായക ഘടകമാണെന്ന് ഇപ്പോഴും ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. 

Also Read: കൊവാക്‌സിൻ സ്വീകരിച്ച കുട്ടികൾക്ക് പാരസെറ്റാമോള്‍ നല്‍കേണ്ട: ഭാരത് ബയോടെക്

click me!