Kidney Health and Coffee Consumption : കാപ്പി കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത കുറയ്ക്കുമോ?

Published : Jun 30, 2022, 12:29 PM ISTUpdated : Jun 30, 2022, 12:38 PM IST
Kidney Health and Coffee Consumption : കാപ്പി കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത കുറയ്ക്കുമോ?

Synopsis

പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത 23% കുറയ്ക്കുമെന്നാണ് പുതിയ പഠനം. കിഡ്‌നി ഇന്റർനാഷണൽ റിപ്പോർട്ടിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ലോകമെമ്പാടുമുള്ള പലരും ഉപയോഗിക്കുന്ന ഒരു പാനീയമാണ് കാപ്പി. നിങ്ങളൊരു കാപ്പി പ്രേമിയാണെങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത. പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത 23% കുറയ്ക്കുമെന്ന് പുതിയ പഠനം. കിഡ്‌നി ഇന്റർനാഷണൽ റിപ്പോർട്ടിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

'കാപ്പി കുടിക്കുന്നത് അക്യൂട്ട് കിഡ്‌നി ക്ഷതത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത് ​ഗുണം ചെയ്യും...'- ബിഎൽകെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗത്തിലെ സീനിയർ ഡയറക്ടറും എച്ച്ഒഡിയുമായ ഡോ സുനിൽ പ്രകാശ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

കാപ്പിയിൽ കഫീൻ, ഡിറ്റർപെൻസ്, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. കാപ്പിയിലെ മറ്റ് സംയുക്തങ്ങളായ ക്ലോറോജെനിക് ആസിഡ്, ട്രൈഗോനെലിൻ എന്നിവ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിന് അറിയപ്പെടുന്നു.

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് പറയുന്നതിന്റെ കാരണം

കാപ്പി ഉപയോഗപ്രദമാകുമെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇത് ഒരു ജനപ്രിയ പാനീയമായതിനാൽ ഇപ്പോൾ നിഗമനങ്ങളിൽ എത്തിച്ചേരരുതെന്നും പാനീയത്തെക്കുറിച്ചുള്ള പോസിറ്റീവ് അനുമാനം മാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ നേടുമെന്നും ഡോ. സുനിൽ പറഞ്ഞു. 

എന്നാൽ കാപ്പി കുടിക്കുന്നവർക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും മുമ്പ് നടത്തിയ പഠനത്തിൽ പറയുന്നു. ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?