Watermelon Face Pack : മഴക്കാല സൗന്ദര്യ സംരക്ഷണം; തണ്ണിമത്തൻ കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം

Published : Jun 30, 2022, 11:56 AM ISTUpdated : Jun 30, 2022, 12:34 PM IST
Watermelon Face Pack : മഴക്കാല സൗന്ദര്യ സംരക്ഷണം; തണ്ണിമത്തൻ കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം

Synopsis

'തണ്ണിമത്തൻ വൈറ്റമിൻ സമ്പുഷ്ടമായ ഭക്ഷണമാണ്. അത് ആന്തരികമായും ബാഹ്യമായും ധാരാളം ഗുണങ്ങൾ നൽകുന്നു. വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നൽകാൻ തണ്ണിമത്തൻ കൊണ്ട് മികച്ച ഫേസ് പാക്കുകൾ തയ്യാറാക്കാം...'- ഫരീദാബാദിലെ ഏഷ്യൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ അമിത് ബംഗിയ പറഞ്ഞു. 

ചർമ്മസംരക്ഷണത്തിന് മികച്ചൊരു പ്രതിവിധിയാണ് തണ്ണിമത്തൻ എന്നത് എത്ര പേർക്കറിയാം. തണ്ണിമത്തനിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ധാന്യകണങ്ങൾ ചർമ്മത്തെ മൃദുവായി പുറംതള്ളാൻ സഹായിക്കുന്നു, അതേസമയം ജലാംശം നൽകുകയും ചെയ്യുന്നു.

'തണ്ണിമത്തൻ വൈറ്റമിൻ സമ്പുഷ്ടമായ ഭക്ഷണമാണ്. അത് ആന്തരികമായും ബാഹ്യമായും ധാരാളം ഗുണങ്ങൾ നൽകുന്നു. വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നൽകാൻ തണ്ണിമത്തൻ കൊണ്ട് മികച്ച ഫേസ് പാക്കുകൾ തയ്യാറാക്കാം...'- ഫരീദാബാദിലെ ഏഷ്യൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ അമിത് ബംഗിയ പറഞ്ഞു. വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാം തണ്ണിമത്തൻ കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ (watermelon face mask)...

മുഖകാന്തി കൂട്ടാൻ അവാക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്...

രണ്ട് ടേബിൾസ്പൂൺ തണ്ണിമത്തൻ ജ്യൂസും ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ തൈരിൽ ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക. പാക്ക് ഉണ്ടാക്കിയ ശേഷം മുഖത്തിടുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

രണ്ട്...

ഒരു ബൗളിൽ മൂന്ന് ടീസ്പൂൺ തണ്ണിമത്തൻ പേസ്റ്റും ഒരു ടീസ്പൂൺ വെളളരിക്ക നീരും ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. 15 മിനുട്ട് കഴിഞ്ഞ് മുഖം തണുത്ത വെള്ളത്തിൽ കഴുകുക. മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായകമാണ്.

മൂന്ന്...

ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിക്‌സ് ചെയ്ത് മാസ്ക് തയ്യാറാക്കുക. 10 മിനുട്ട് സെറ്റാകാൻ ഈ പാക്ക് മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് 15 മിനുട്ട് മുഖത്തിടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെളളത്തിൽ കഴുകി കളയുക.

മുഖത്തെ കറുപ്പകറ്റാൻ ഒലിവ് ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കാം

PREV
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ