പ്രമേഹരോ​ഗികൾ മല്ലി വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Jun 15, 2023, 04:13 PM ISTUpdated : Jun 15, 2023, 04:26 PM IST
പ്രമേഹരോ​ഗികൾ മല്ലി വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് മല്ലിയെന്ന് ആയുർവേദ വിദഗ്ധയായ ഡോ. ചൈതാലി ദേശ്മുഖ് പറയുന്നു. മല്ലിയിൽ ഹൈപ്പർ ഗ്ലൈസെമിക് വിരുദ്ധ ഗുണങ്ങളുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിലെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ജീവിതശെെലി രോ​ഗങ്ങളിൽ വരുന്നതാണ് പ്രമേഹം എന്ന രോ​ഗാവസ്ഥ. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് പ്രമേഹമുള്ള വ്യക്തികൾക്ക്.  സമീകൃതാഹാരവും വ്യായാമവും ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും.

ഷു​ഗർ നില നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് മല്ലി. നാം മിക്ക ഭക്ഷണങ്ങളിലും മല്ലി ഉപയോ​ഗിച്ച് വരുന്നു. മല്ലിയിൽ പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെന്ന്  അറിയപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ദിവസവും മല്ലിവെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പ്രമേഹ പ്രതിവിധി മല്ലിയെന്ന് ആയുർവേദ വിദഗ്ധയായ ഡോ. ചൈതാലി ദേശ്മുഖ് പറയുന്നു.  മല്ലിയിൽ ഹൈപ്പർ ഗ്ലൈസെമിക് വിരുദ്ധ ഗുണങ്ങളുള്ള വിവിധ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിലെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മല്ലി രക്തത്തിൽ നിന്ന് പഞ്ചസാര നീക്കം ചെയ്യുന്ന എൻസൈമുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ഇൻസുലിൻ ഉൽപ്പാദനം നിയന്ത്രിക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കുന്നതിലും മല്ലി ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഡോ.ദേശ്മുഖ് പറയുന്നു. മല്ലി പാൻക്രിയാറ്റിക് ബീറ്റാ സെല്ലുകളിൽ നിന്ന് ഇൻസുലിൻ പുറത്തുവിടുന്നത് നിയന്ത്രിക്കാൻ കഴിയുമെന്നാണ് അമേരിക്കൻ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. 

നാരുകളാൽ സമ്പുഷ്ടമായ മല്ലി ആരോഗ്യകരമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തമായ ആന്റിഓക്‌സിഡന്റ് ഫലങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ദഹനം വർധിപ്പിക്കുന്നതിലൂടെ മല്ലി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് കാരണമാകുമെന്ന് ഡോ. ദേശ്മുഖ് പറഞ്ഞു. 

Read more ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

'മല്ലിയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് ഒഴിവാക്കാൻ കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് ഡോ ദേശ്മുഖ് പറയുന്നു.

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം