
പുരുഷന്മാർ തക്കാളി കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന 'ലാക്ടോലൈക്കോപീന്‍' (Lycopene ) എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.
പാകം ചെയ്ത തക്കാളിയിലാണ് ഈ സംയുക്തം കാണപ്പെടുക. ലൈക്കോപീനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശുക്ലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നതായി ഞങ്ങൾക്ക് കണ്ടെത്താനായെന്ന് സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡ് സർവകലാശാലയിലെ ഗവേഷകൻ അലൻ പേസി പറഞ്ഞു.
ബീജത്തിന്റെ എണ്ണം മെച്ചപ്പെടുത്തുന്നതിനൊടൊപ്പം ചലനവേഗം 40 ശതമാനം വര്‍ധിപ്പിക്കാനും ലൈക്കോപീനിന് കഴിവുണ്ടെന്നും വിദഗ്ധർ പറയുന്നു. ചില പച്ചക്കറികളിലും പഴങ്ങളിലും ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും തക്കാളിയിലാണ് കൂടുതലായും ഇത് കാണപ്പെടുന്നതെന്ന് 'യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനി' ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രമേഹ രോഗികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam