
ന്യുമോണിയയ്‌ക്കെതിരായ ആദ്യ തദ്ദേശീയ വാക്സിൻ പുറത്തിറക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 'ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ' (Pneumococcal Conjugate Vaccine) എന്നാണ് വാക്സിന്റെ പേര്. വെര്‍ച്വലായി സംഘടിപ്പിച്ച ചടങ്ങിലാണ് വാക്‌സിന്‍ അവതരിപ്പിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ സാന്നിദ്ധ്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് വാക്‌സിന്‍ പുറത്തിറക്കിയത്. ന്യുമോണിയ രോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ വാക്സിൻ ആണ് ഇത്. ഏറ്റവും വില കുറഞ്ഞ ന്യമോണിയ വാക്‌സിനാണിതെന്നും പൂനാവാല അവകാശപ്പെട്ടു.
രാജ്യത്തിന് ഇതൊരു സുപ്രധാന നിമിഷമാണ്. വാക്സിൻ വികസിപ്പിച്ചതിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ ഡോ. ഹര്‍ഷ വര്‍ധൻ അഭിനന്ദിച്ചു. കൊവിഡ് മരണങ്ങളിൽ കൂടുതലും ന്യുമോണിയയെ തുടർന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യൂമോണിയയ്ക്കെതിരായ പ്രതിരോധം ആ നിലയ്ക്കും പ്രധാനമാണ്. കൊവിഡ് വാക്സീന്‍ ലഭിക്കാത്തവർക്കു ന്യുമോണിയ വാക്സീൻ നൽകി താൽക്കാലിക രക്ഷ നേടാനുമായേക്കും.
'വാക്സിൻ ഇന്ത്യയിലെ കുട്ടികൾക്ക് മാത്രമല്ല, യുണിസെഫിന്റെയും മറ്റ് ആരോഗ്യ ഏജൻസികളുടെയും സഹായത്തോടെ ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഈ വാക്സിൻ ഉപയോഗിച്ച് സുരക്ഷിതവും ആരോഗ്യകരവുമായി തുടരാൻ കഴിയും...' - പൂനാവാല പറഞ്ഞു.
യുകെയില്‍ നിന്നുള്ള പുതിയ കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളില്‍ വ്യാപിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam