Caffeine : കാപ്പി കുടി കൂടുതലാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Published : Oct 19, 2022, 09:10 AM ISTUpdated : Oct 19, 2022, 09:12 AM IST
Caffeine :  കാപ്പി കുടി കൂടുതലാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Synopsis

യൂറോപ്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ലോകാരോഗ്യ സംഘടനയും, ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും ഗർഭിണികൾക്കും പ്രതിദിനം 200mg³-ൽ താഴെ കഫീൻ ഉപഭോഗം പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.

കോഫി പ്രിയരാണ് നമ്മളിൽ അധികം പേരും. കാപ്പിയിൽ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) വികസിപ്പിക്കുന്നതിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. 

കാപ്പിയിലെ കഫീൻ ഉള്ളടക്കം ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു. ഇത് പിസിഒഎസിന് ദോഷകരമാണ്. കേന്ദ്ര നാഡീവ്യൂഹത്തെയും ശരീരത്തിലെ ഉപാപചയ സംവിധാനങ്ങളെയും ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ് കഫീൻ എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്...- ഖാർഘറിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ സുരഭി സിദ്ധാർത്ഥ പറഞ്ഞു.

ലാൻസെറ്റ് പോലുള്ള മെഡിക്കൽ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വിവിധ പഠനങ്ങൾ സ്ഥിരമായി കാപ്പി കുടിക്കുന്നവരും വന്ധ്യതയും തമ്മിൽ ബന്ധം കണ്ടെത്തിയിട്ടുണ്ട്. അണ്ഡാശയ പ്രവർത്തനത്തിലെ മാറ്റത്തിലൂടെയോ ഹോർമോൺ മെറ്റബോളിസത്തിലെ മാറ്റങ്ങളിലൂടെയോ എൻഡോജെനസ് ഹോർമോണുകളുടെ അളവ് ബാധിക്കുന്നതിലൂടെ കഫീൻ പ്രത്യുൽപാദന ആരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ശരീരത്തിനുള്ളിൽ കഫീൻ ഒരു നോൺ-സെലക്ടീവ് അഡിനോസിൻ എതിരാളിയായി പ്രവർത്തിക്കുന്നു. ഇത് സൈക്ലിക് അഡിനോസിൻ മോണോഫോസ്ഫേറ്റിന്റെ (AMP) ഇൻട്രാ സെല്ലുലാർ സാന്ദ്രത വർദ്ധിപ്പിക്കുന്നു. 
കഫീൻ കൂടാതെ കാപ്പിയിൽ ലിഗ്നാനുകളും ഐസോഫ്ലേവണുകളും ഉൾപ്പെടെ നിരവധി ബയോ ആക്റ്റീവ് പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. കഫീനും ഈസ്ട്രജനും കരൾ വഴി മെറ്റബോളിസീകരിക്കപ്പെടുന്നതിനാൽ, കാപ്പിയിലെ ഈ ബയോ ആക്റ്റീവ് പദാർത്ഥങ്ങൾ സാധാരണ ഉപാപചയ പാതകളിലൂടെ എസ്ട്രാഡിയോളിന്റെ അളവിലും ഇടപെടാൻ സാധ്യതയുണ്ട്. അതിനാൽ, ഹോർമോൺ അളവിലുള്ള ഈ മാറ്റങ്ങൾ ഒരു സ്ത്രീയുടെ ആർത്തവചക്രത്തെ ബാധിച്ചേക്കാമെന്നും ഡോ സുരഭി സിദ്ധാർത്ഥ പറഞ്ഞു.

ഗർഭാവസ്ഥയിൽ ഈസ്ട്രജന്റെയും എച്ച്സിജിയുടെയും അളവ് കുറയുന്നതുമായി കാപ്പി കഴിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കഫീൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെ വർദ്ധിപ്പിക്കുന്നു, ഇത് ഇൻസുലിൻ അടിച്ചമർത്തുന്ന പ്രോജസ്റ്ററോൺ ഉത്പാദനം വർദ്ധിപ്പിക്കുന്നു. യൂറോപ്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ലോകാരോഗ്യ സംഘടനയും, ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും ഗർഭിണികൾക്കും പ്രതിദിനം 200mg³-ൽ താഴെ കഫീൻ ഉപഭോഗം പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.

Read more ഫ്‌ളാക്‌സ് സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ആർത്തവവിരാമ സമയത്ത് വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മമോ? ഈ മാർ​ഗങ്ങൾ പരീക്ഷിച്ചോളൂ
മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ