
പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നതിന് ഒരു പ്രധാന ആരോഗ്യപ്രശ്നമായി പൊണ്ണത്തടി മാറിയിരിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കുന്നത് നല്ല ആരോഗ്യം മാത്രമല്ല, മാനസിക ക്ഷേമത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. പൊണ്ണത്തടി പ്രശ്നം പരിഹരിക്കുന്നതിന് സൂപ്പർഫുഡാണ് ഫ്‌ളാക്‌സ് സീഡ്.
നാരുകളാൽ സമ്പുഷ്ടമായതിനാൽ ഫ്ളാക്സ് സീഡുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ വിശപ്പ് അകറ്റുന്നതിന് സഹായകമാണ്. മാത്രമല്ല ഫ്ളാക്സ് സീഡ് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും സഹായിക്കുന്നു.
ഫ്ളാക്സ് സീഡുകളിൽ ഒമേഗ -3 ചെയിൻ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിൽ ഇവയുടെ സ്വാധീനം ഇപ്പോഴും വ്യക്തമല്ലെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെങ്കിലും, അവ വീക്കം കുറയ്ക്കുകയും സ്വയം രോഗപ്രതിരോധ രോഗങ്ങളെ ചെറുക്കുകയും ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഫ്ളാക്സ് സീഡുകളിൽ ലിഗ്നിൻ (സസ്യങ്ങളുടെ കോശഭിത്തികളിൽ കാണപ്പെടുന്ന സങ്കീർണ്ണമായ പോളിമർ) ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് സീഡിലെ ഈ ഘടകം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കുകയും വൃക്കകളുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുമെന്ന് സമീപകാല ഗവേഷണങ്ങൾ കണ്ടെത്തി. ഇതിന്റെ ഈസ്ട്രജൻ പോലുള്ള ഗുണങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും കാൻസർ സാധ്യത കുറയ്ക്കും.
പ്രോട്ടീന്റെ നല്ല ഉറവിടമാണ് ഫ്ളാക്സ് സീഡ്. പേശികളുടെ വളർച്ചയ്ക്കും ആവശ്യമായ അമിനോ ആസിഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടുതൽ പ്രോട്ടീൻ കഴിക്കുന്നതിലൂടെ കൂടുതൽ നേരം വയറുനിറഞ്ഞതായി അനുഭവപ്പെടുകയും, ആസക്തി കുറയുകയും പേശികളുടെ ശക്തി വികസിപ്പിക്കുകയും ചെയ്യും.
ഫ്ളാക്സ് സീഡ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ഫ്ളാക്സ് സീഡുകളിൽ കാണപ്പെടുന്ന MUFA-കൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ആരോഗ്യമുള്ള മുടിയ്ക്ക് വേണം വിറ്റാമിൻ ബി അടങ്ങിയ ഈ ഭക്ഷണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam