ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമോ? ബിപി നിയന്ത്രിക്കാൻ കാർഡിയോളജിസ്റ്റ് നിർദ്ദേശിക്കുന്ന 5 ശീലങ്ങൾ

Published : Jul 24, 2026, 11:15 AM IST
sleep

Synopsis

ഉറങ്ങാൻ പോകുന്ന സമയം, കഴിക്കുന്ന ഭക്ഷണം, ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും, കൂർക്കംവലി തുടങ്ങിയ കാര്യങ്ങളെല്ലാം ഉറക്കത്തിന്റെ ആരോഗ്യത്തെ നിർണ്ണയിക്കുന്നു.

നല്ല ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ കാര്യങ്ങളിലൊന്നാണ് കൃത്യമായ ഉറക്കം. ശരീരത്തിന്റെയും മനസ്സിന്റെയും വീണ്ടെടുപ്പിനും പുനരുജ്ജീവനത്തിനും ഉറക്കം വലിയ പങ്കുവഹിക്കുന്നു. എന്നാൽ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ അല്ലെങ്കിൽ ശരിയല്ലാത്ത ഉറക്കശീലം. ഉറങ്ങാൻ പോകുന്ന സമയം, കഴിക്കുന്ന ഭക്ഷണം, ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും, കൂർക്കംവലി തുടങ്ങിയ കാര്യങ്ങളെല്ലാം ഉറക്കത്തിന്റെ ആരോഗ്യത്തെ നിർണ്ണയിക്കുന്നു. പതിവായി ഉണ്ടാകുന്ന ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഉറക്കക്കുറവും ഉയർന്ന രക്തസമ്മർദ്ദവും

നമുക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയോ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയോ ചെയ്താൽ രക്തസമ്മർദ്ദം ഉയരാൻ ഇടയാക്കുമെന്ന് കാർഡിയോളജിസ്റ്റ് വ്യക്തമാക്കുന്നു. നിശ്ശബ്ദമായി തുടരുന്ന ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും ഹൃദയമിടിപ്പിനെയും രക്തധമനികളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഉറക്കക്കുറവിന്റെ ആദ്യ ലക്ഷണങ്ങൾ

രാവിലെ അനുഭവപ്പെടുന്ന ക്ഷീണം മാത്രമല്ല ഉറക്കക്കുറവിന്റെ ലക്ഷണം. താഴെ പറയുന്നവയും നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നതിന്റെ സൂചനകളാണ്.

  1. കണ്ണുകളിൽ അനുഭവപ്പെടുന്ന ചുവപ്പുനിറവും ഭാരവും

2. വിട്ടുമാറാത്ത തലവേദന

3. അസ്വസ്ഥതയും ഏകാഗ്രതയില്ലായ്മയും

രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉറക്കം മെച്ചപ്പെടുത്താനുമുള്ള 5 ശീലങ്ങൾ

1. കൃത്യമായ ഉറക്കസമയം പാലിക്കുക.

2. ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.

3. ഉറക്കത്തിലെ സമയം തെറ്റുന്നത് ശരീരത്തിന്റെ സ്വാഭാവിക ജൈവഘടികാരത്തെ തകരാറിലാക്കുകയും മാനസികസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമായേക്കാം.

4. ഉറക്കത്തിന്റെ ഗുണനിലവാരത്തിന് പ്രാധാന്യം നൽകുക.

5. കൂടുതൽ സമയം ഉറങ്ങി എന്നതുകൊണ്ട് മാത്രം നല്ല ഉറക്കം ലഭിച്ചു എന്ന് പറയാനാകില്ല.

6. ഇടയ്ക്കിടെ ഉറക്കം ഉണരുന്നത്, ആഴമില്ലാത്ത ഉറക്കം എന്നിവ ഞരമ്പുകളെ എപ്പോഴും ഉത്തേജിത അവസ്ഥയിൽ നിർത്തുകയും ഹൃദയത്തിനും രക്തധമനങ്ങൾക്കും അധിക സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും.

7. സ്ക്രീൻ ടൈം കുറയ്ക്കുക. 

8. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നത് ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻ എന്ന ഹോർമോണിന്റെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുന്നു.

9. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ബ്ലൂ ലൈറ്റ് ഉറക്കത്തെ ബാധിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു.

10. രാത്രി വൈകിയുള്ള ആഹാരവും കഫീനും ഒഴിവാക്കുക

11. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും മദ്യം, കഫീൻ എന്നിവ ഉപയോഗിക്കുന്നതും ദഹനത്തെ ബാധിക്കുകയും ഉറക്കത്തിന് തടസ്സം നിൽക്കുകയും ചെയ്യും.

12. മദ്യം പെട്ടെന്ന് ഉറക്കം തരുന്നത് പോലെ തോന്നിക്കുമെങ്കിലും രാത്രിയുടെ ശേഷിക്കുന്ന സമയങ്ങളിൽ ആഴത്തിലുള്ള ഉറക്കത്തെ തടസ്സപ്പെടുത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലിത്തിരക്കിൽ വെള്ളം കുടിക്കാൻ മറക്കാറുണ്ടോ? ഇത് മസ്തിഷ്കത്തെ ബാധിക്കാം; നിർജ്ജലീകരണത്തിന്റെ 7 ലക്ഷണങ്ങൾ
മഴക്കാലത്ത് ഉണ്ടാകുന്ന സന്ധിവേദന; കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും