Lemon For Dandruff : നാരങ്ങ താരൻ അകറ്റാൻ സഹായിക്കുമോ?

Web Desk   | Asianet News
Published : Mar 20, 2022, 01:39 PM IST
Lemon For Dandruff : നാരങ്ങ താരൻ അകറ്റാൻ സഹായിക്കുമോ?

Synopsis

വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും മികച്ചൊരു പ്രതിവിധിയാണ്. നാരങ്ങ ശരീരഭാരം കുറയ്ക്കൽ, മെച്ചപ്പെട്ട ദഹനം എന്നിവയ്ക്ക് സഹായിക്കുന്നു. 

എല്ലാ പ്രായക്കാരുടെയും പരാതിയാണ് മുടിയിലെ താരൻ. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവർക്കും താരൻ ഒരു പ്രശ്‌നമാണെങ്കിലും തലയിലെ ചൊറിച്ചിൽ അസഹ്യമായി പൊടി പോലെ വീഴാൻ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. താരനും മുടികൊഴിച്ചിലും അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. 

വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും മികച്ചൊരു പ്രതിവിധിയാണ്. നാരങ്ങ ശരീരഭാരം കുറയ്ക്കൽ, മെച്ചപ്പെട്ട ദഹനം എന്നിവയ്ക്ക് സഹായിക്കുന്നു. നാരങ്ങ വെള്ളത്തിന് നമ്മുടെ ചർമ്മത്തിന് തിളക്കം നൽകാനുള്ള കഴിവുണ്ട്. എന്നാൽ നാരങ്ങ നീര് മുടി സംരക്ഷണ ഗുണങ്ങൾ നൽകുന്നുവെന്ന് നിങ്ങൾക്കറിയാമോ? നാരങ്ങയ്ക്ക് ആന്റിഫംഗൽ സ്വഭാവസവിശേഷതകൾ ഉണ്ട്, അത് നിങ്ങളുടെ തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.

നാരങ്ങ താരനകറ്റാൻ സഹായിക്കുമോ?

അതേ, സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നാരങ്ങയിലെ സിട്രിക് ആസിഡ് ഫലപ്രദവും സുരക്ഷിതവുമാണ്.  ഇത് തലയോട്ടിയിലെ സാധാരണ പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. നാരങ്ങാനീര് തലയോട്ടിയിലെ സെബം നിലയെ നിയന്ത്രിക്കുകയും, അത് ചൊറിച്ചിൽ, അമിതമായി കൊഴുപ്പ്, അല്ലെങ്കിൽ വരണ്ട ചർമ്മം എന്നിവയെ അകറ്റുകയും ചെയ്യുന്നു.

നാരങ്ങയുടെ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളും തലയോട്ടിയിൽ സംഭവിക്കുന്ന ഫംഗസ് പ്രവർത്തനത്തെ തടയുന്നു. നാരങ്ങ നീരും തെെരും ചേർത്ത് മുടിയിൽ പുരട്ടുന്നത് താരൻ അകറ്റുക മാത്രമല്ല മുടികൊഴിച്ചിലും അകറ്റുന്നു. തൈരിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. താരൻ അകറ്റാൻ മുടിയെ പോഷിപ്പിക്കുന്ന പ്രോട്ടീനായ വിറ്റാമിൻ ബി 5 തെെരിൽ അടങ്ങിയിട്ടുണ്ട്.

താരൻ അകറ്റാൻ‌ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ...

താരൻ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചർമവും(dry skin) തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരൻ അകറ്റാൻ‌ ചില പ്രകൃതിദത്തമായ ഹെയർ പാക്കുകൾ പരീക്ഷിക്കാം...

തെെര്...

തൈര് പ്രോട്ടീനുകളാൽ സമ്പുഷ്ടമായതിനാൽ മുടി കണ്ടീഷൻ ചെയ്യാൻ അത്യുത്തമമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാരണം താരൻ തടയുന്നതിനുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ് നാരങ്ങ. രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.‌

മുട്ടയുടെ വെള്ള...

മുട്ടയുടെ വെള്ള കൊണ്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയിൽ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ആര്യവേപ്പില...

ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് മികച്ചതാണ് ആര്യവേപ്പില. അഞ്ചോ ആറോ വേപ്പില രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി തലയിൽ പുരട്ടാം. ഇത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും...Read more ...താരൻ അകറ്റാൻ‌ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ
സ്ത്രീകളിൽ ഹൃദ്രോ​ഗത്തിന്റെ ആറ് ലക്ഷണങ്ങൾ