
എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിരിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണത്.
ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വർധിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ചിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് സൈക്കോളജിസ്റ്റ് റേച്ചൽ ഗോൾഡ്മാൻ പറയുന്നു.
ചിരിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആയുസ്സ് നീട്ടിയേക്കാം. 2010 ലെ ഒരു പഠനത്തിൽ യഥാർത്ഥവും തീവ്രവുമായ പുഞ്ചിരി ദീർഘായുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ചിരി മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരിയായ രീതിയിൽ രക്തയോട്ടം നടത്താൻ സഹായിക്കുന്നു.
രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്നതിലൂടെ പുഞ്ചിരി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കും. പുഞ്ചിരി രക്തസമ്മർദ്ദത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്നതായി റേച്ചൽ ഗോൾഡ്മാൻ പറഞ്ഞു. ചിരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന എൻഡോർഫിനുകൾ സമ്മർദ്ദം കുറച്ച് നിങ്ങളെ എപ്പോഴും സന്തോഷവാന്മാരാക്കും.
ചിരിക്കുന്നതിനനുസരിച്ച് മുഖത്തെ മസിലുകൾക്കു വരുന്ന മാറ്റം തലച്ചോർ മനസിലാക്കിയാണ് എൻഡോർഫിനുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ എൻഡോർഫിനുകൾ ശരീരത്തിലെ സ്വാഭാവിക വേദനാ സംഹാരികൾ എന്നാണു പറയാറുള്ളത്.
മനസ് തുറന്ന് ചിരിക്കാം, ഗുണങ്ങൾ അറിയാം...
എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. മനോഹരമായ ചില ചിരികൾ സമ്മാനിക്കുന്നത് ചില പുതു ജീവിതങ്ങളായിരിക്കും .ചിരിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് ചിരി. ചിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് ചാരിറ്റി സ്മൈൽ ട്രെയിനിന്റെ സിഇഒ സൂസന്ന ഷേഫർ പറയുന്നു.
ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് സൂസന്ന ഷേഫർ പറയുന്നു. ചിരി മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരിയായ രീതിയിൽ രക്തയോട്ടം നടത്താൻ സഹായിക്കുന്നു. മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോർമോണുകളുടെ തോത് ചിരി മൂലം കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്ക്കാൻ ചിരിയ്ക്ക് സാധിക്കും...
Read more...ചിരിക്കാൻ പിശുക്ക് കാണിക്കേണ്ട; മനസ് തുറന്ന് ചിരിക്കാം, ഗുണങ്ങൾ അറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam