പ്രമേഹമുള്ളവർക്ക് മുരിങ്ങയില കഴിക്കാമോ...?

By Web TeamFirst Published Mar 4, 2021, 9:34 PM IST
Highlights

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുരിങ്ങയില. പ്രമേഹമുള്ളവർ പതിവായി മുരിങ്ങയില കഴിക്കണമെന്ന് യശ്വന്ത്പൂരിലെ കൊളംബിയ ഏഷ്യ റഫറൽ ഹോസ്പിറ്റലിൽ ചീഫ് ഡയറ്റീഷ്യനായ പവിത്ര എൻ രാജ് പറഞ്ഞു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് പ്രധാന കാരണം.

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കുന്നത് സങ്കീർണതകൾ തടയാൻ സഹായിക്കും. ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക (ജിഐ) ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുരിങ്ങയില. പ്രമേഹമുള്ളവർ പതിവായി മുരിങ്ങയില കഴിക്കണമെന്ന് യശ്വന്ത്പൂരിലെ കൊളംബിയ ഏഷ്യ റഫറൽ ഹോസ്പിറ്റലിൽ ചീഫ് ഡയറ്റീഷ്യനായ പവിത്ര എൻ രാജ് പറഞ്ഞു.

 

 

 

പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങളും മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. 'മുരിങ്ങയിലയിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്.

മുരിങ്ങയിലയിലെ ആൻറിബയോട്ടിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മലബന്ധം, ഗ്യാസ്ട്രൈറ്റിസ്, വൻകുടൽ പ്രശ്നങ്ങൾ തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുമെന്ന് പവിത്ര എൻ രാജ് പറഞ്ഞു. മുരിങ്ങയില വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.

click me!