മാമ്പഴം കൊണ്ട് മുഖത്തിന് ഭംഗി കൂട്ടാം, ഇതാ മൂന്ന് ഫേസ് പാക്കുകൾ

By Web TeamFirst Published Mar 4, 2021, 7:51 PM IST
Highlights

മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളെല്ലാം ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവുമേകാന്‍ സഹായിക്കുന്നു. 

പഴങ്ങളിലെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിക്കാൻ മാത്രമല്ല, ഇത് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.  മുഖത്തെ കരുവാളിപ്പിനെ ഒഴിവാക്കുന്നതിൽ തുടങ്ങി ചർമ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാൻ വരെ മാമ്പഴം ഫേസ് പാക്കുകൾ ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യും.

മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളെല്ലാം ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവുമേകാന്‍ സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് തരം മാമ്പഴ ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

മാമ്പഴത്തിൽ പോഷകങ്ങളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആകർഷണീയതയും  നേടാൻ സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇത് പേസ്റ്റ് മുഖത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

 

 

രണ്ട്...

ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ പാൽ എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഇത് ​ഗുണം ചെയ്യും.

മൂന്ന്...

ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, രണ്ട് ടേബിൾ സ്പൂൺ കടല മാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ കൂട്ടി കലർത്തി കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുത്തുക. ശേഷം ഇത് മുഖത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖം തിളക്കമുള്ളതാക്കാൻ ചർമ്മം കൂടുതൽ‌ ലോലമാകാനും ഈ പാക്ക് സഹായിക്കും.

മുഖസൗന്ദര്യത്തിനായി കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ


 

click me!