Weight Loss : ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

Web Desk   | Asianet News
Published : Jun 05, 2022, 03:07 PM IST
Weight Loss : ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

Synopsis

കലോറി കുറയ്ക്കുക എന്നതാണ് ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്. നടത്തം കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. നടത്തം ഉപാപചയ പ്രവർത്തനത്തെ വേഗത്തിലാക്കുന്നു. അതായത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 

ആഹാരം കഴിച്ച ശേഷം 15 അല്ലെങ്കിൽ 20 മിനുട്ട് ചിലർ നടക്കാറുണ്ട്. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഭക്ഷണശേഷം 20 മിനുട്ട് നടക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

'ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ഇരുപത് മിനിറ്റ് വേഗതയുള്ള നടത്തം വ്യായാമത്തിന്റെ അവസാനം പ്ലാസ്മയിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാൻ ഇടയാക്കും. ഭക്ഷണം കഴിച്ചതിന് ശേഷം ചിലർക്ക് പെട്ടെന്ന് കിടന്നുറങ്ങാൻ തോന്നും. എന്നാൽ നടത്തം ദഹനവ്യവസ്ഥയെ ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഊർജ്ജസ്രോതസ്സാണ്....'- അമേരിക്കയിലെ വിർജീനിയയിലെ നോർഫോക്കിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

കലോറി കുറയ്ക്കുക എന്നതാണ് ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്. നടത്തം കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. നടത്തം ഉപാപചയ പ്രവർത്തനത്തെ വേഗത്തിലാക്കുന്നു. അതായത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുവെന്ന് ഫിറ്റ്നസ് വിദഗ്ധൻ മുകുൾ നാഗ്പോൾ പറഞ്ഞു. പിഎംഎഫ് ട്രെയിനിംഗിന്റെ സ്ഥാപകനും ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് അംബാസഡറുമാണ് ഇദ്ദേഹം.

Read more  രാവിലെ നാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിച്ചാല്‍ വണ്ണം കുറയുമോ?

ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം പതിവായി വേഗത്തിലുള്ള നടത്തം ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും നടത്തം സഹായിക്കുന്നു. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ഭാരം കുറയ്ക്കുക മാത്രമല്ല മറ്റ് ചില ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. രാത്രിയിൽ നന്നായി ഉറങ്ങാനും നടത്തം സഹായിക്കുന്നു. 

സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ നടത്തം സഹായിക്കുന്നു, ഇത് ശരീരത്തിൽ നിരവധി ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. ദഹനവ്യവസ്ഥ, മോശം രോഗപ്രതിരോധ പ്രവർത്തനം, വിഷാദം എന്നിവയെല്ലാം അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ