ദിവസവും ഒരു മണിക്കൂർ നടന്നാൽ ശരീരഭാരം കുറയ്ക്കാനാകുമോ?

Published : Feb 23, 2023, 09:13 PM IST
ദിവസവും ഒരു മണിക്കൂർ നടന്നാൽ ശരീരഭാരം കുറയ്ക്കാനാകുമോ?

Synopsis

നടത്തം കൂടുതൽ കലോറി നീക്കം ചെയ്യാൻ സഹായിക്കുന്നു. നടത്തം ഏറ്റവും മികച്ച വ്യായാമമാണ്. നടത്തം വഴി പ്രതിമാസം 2-3 കിലോ കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമം മാറ്റുകയും ദിവസവും നടക്കുകയും വേണം. 

നമ്മളിൽ പലരും ശരീരഭാരം കുറയ്ക്കാൻ പലതരം ഡയറ്റ് പ്ലാനുകളും വ്യായാമങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നവരാകും. എന്നാൽ എത്ര നടന്നിട്ടും ഭാരം കുറയുന്നില്ലെന്നാണ് പലരും പറയുന്നത്.  ദിവസവും ഒരു മണിക്കൂർ നടക്കുന്നത് പോലും കലോറി എരിച്ചുകളയാൻ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ച് ഫിറ്റ്‌നസ് പരിശീലകനായ സിമ്രാൻ വലേച്ച പറയുന്നു.

നടത്തം കൂടുതൽ കലോറി നീക്കം ചെയ്യാൻ സഹായിക്കുന്നു. നടത്തം ഏറ്റവും മികച്ച വ്യായാമമാണ്. നടത്തം വഴി പ്രതിമാസം 2-3 കിലോ കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമം മാറ്റുകയും ദിവസവും നടക്കുകയും വേണം. 

ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകളോ പഞ്ചസാരയോ ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുന്നത് 200-300 കലോറി എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും വളരെ ഫലപ്രദമാണ് നടത്തമെന്ന് പഠനങ്ങളിൽ പറയുന്നു.

ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നവരാണ് ഒട്ടു മിക്കവരും. അതുമൂലം ശരീരത്തിന് പലവിധ പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. ഭക്ഷണം കഴിച്ച് അൽപം നടന്നാൽ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയും.   ഭക്ഷണം കഴിച്ചശേഷം നടക്കുത് ദഹനപ്രക്രിയ മെച്ചപ്പെടാൻ മാത്രമല്ല, ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിയ്ക്കും.  

ഒരാൾ ഭക്ഷണം കഴിച്ചശേഷം നടക്കുന്നത് വഴി രക്തചംക്രമണം മെച്ചപ്പെടുത്താം. ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുന്നത് അമിത ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.  കൂടാതെ, ഇത് ഒരാളെ ഫിറ്റായി നിലനിർത്താനും സഹായിക്കും.

അറിയാം തൈറോയ്‌ഡിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...

 

PREV
Read more Articles on
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ