
കൊവിഡ് ഭേദമായ രോഗികളിൽ കണ്ടുവരുന്ന ഒന്നാണ് മുടി കൊഴിച്ചിൽ (hairfall). കൊവിഡ് വന്ന് ഭേദമായശേഷം ആറ് മാസം വരെ മുടികൊഴിച്ചിൽ ഉണ്ടാകാം. കൊവിഡ് ബാധിതരിലെ മുടികൊഴിച്ചിൽ നേരിടാൻ എന്തൊക്കെ ചെയ്യണം?ആദ്യം മനസ്സിലാക്കേണ്ടത് ഇത് ഒരു താത്കാലികമായ മുടികൊഴിച്ചിൽ ആണെന്നാണ്.
കൊവിഡിൽ നിന്ന് മുക്തിനേടി ശരീരം പൂർവ ആരോഗ്യസ്ഥിതി നേടിക്കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ മുടികൊഴിച്ചിൽ പൂർണമായും നിൽക്കുകയും പുതിയ മുടികൾ വളരുകയും ചെയ്യും. ഈ അവസ്ഥ ക്ഷമയോടെ നേരിടുകയാണ് വേണ്ടത്. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. മുടി പൂർണമായും തിരിച്ചുവരുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കി മുടിയുടെ ഇനിയുള്ള വളർച്ചയ്ക്ക് സഹായിക്കുന്ന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാം. മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റ് രോഗങ്ങളോ, പോഷകക്കുറവോ, തൈറോയ്ഡ്, ഹോർമോൺ വ്യതിയാനങ്ങളോ ഇല്ല എന്ന് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക.
ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം...
പോഷകാഹാരത്തിലൂടെയും, ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളിലൂടെയും മുടികൊഴിച്ചിൽ അകറ്റാം. വൈറ്റമിൻ ഡി, വൈറ്റമിൻ സി, അയേൺ എന്നിവയടങ്ങിയ ഭക്ഷണങ്ങളിലൂടെയും , ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും നമുക്ക് ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. മുടികൊഴിച്ചിൽ കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിച്ചേക്കും.
മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി അവശ്യ പോഷകങ്ങൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലെ വിറ്റാമിൻ സി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നു.
ആന്റിഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. മാത്രമല്ല നെല്ലിക്ക താരനും മറ്റ് ഫംഗസ് ബാധകളും തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്കയിലെ വൈറ്റമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു.
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടി വളർച്ചയ്ക്ക് കാരണമാകുന്നു. ഇവയിൽ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും ധാരാളമുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ മുടിയുടെ ആരോഗ്യവും കരുത്തും നിലനിർത്തുകയും ചെയ്യുന്നു.
നിങ്ങളുടേത് വരണ്ട ചർമ്മമാണോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ