
കൊവിഡിന് പിന്നാലെ കാനഡയിൽ അപൂർവയിനം പന്നിപ്പനിയും. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ക്ക് അപൂര്‍വയിനം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കാനഡ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമ പ്രവിശ്യയായ ആൽബർട്ടയിലാണ് അപൂര്‍വയിനം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന്റെ പരിശോധനയ്ക്കിടെയാണ് എച്ച്1 എന്‍ 2 വൈറസ് ബാധ കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. 2005 മുതല്‍ ലോകത്താകമാനം ആകെ 27 വ്യക്തികളില്‍ മാത്രമാണ് എച്ച് 1എന്‍ 2 വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഒക്ടോബർ പകുതിയോടെയാണ് ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഒരു രോഗിയിൽ എച്ച് 1 എൻ 2 വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതെന്ന് കാനഡയിലെ ചീഫ് പബ്ലിക്ക് ഹെൽത്ത് ഓഫീസർ തെരേസ ടാം പറഞ്ഞു.
മറ്റാർക്കും രോഗലക്ഷണങ്ങളോ രോഗബാധയോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻഡി ടിവി റിപ്പോർട്ട് ചെയ്തു. എച്ച് 1എൻ 2 ഭക്ഷണവുമായി ബന്ധപ്പെട്ട രോഗമല്ലെന്നും പന്നിയിറച്ചി അല്ലെങ്കിൽ മറ്റ് പന്നി ഉൽപന്നങ്ങൾ കഴിച്ച് ഇത് മനുഷ്യർക്ക് പകരില്ലെന്നും അധികൃതർ പറഞ്ഞു.
മനുഷ്യരില്‍ അത്യപൂര്‍വമായി മാത്രമാണ് ഈ രോഗബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളത്. രോഗബാധയുള്ള പന്നികളില്‍ നിന്നാണ് സാധാരണയായി രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരത്തിലെ വൈറസല്ലെന്നാണ് ഇതുവരെയുള്ള പഠനം സൂചിപ്പിക്കുന്നതെന്നും തെരേസ ടാം പറഞ്ഞു.
'ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് അറിയാത്ത ഇന്ത്യയിലെ പുരുഷന്മാര്‍'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam