
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എപ്പോഴും സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് കണക്കാക്കപ്പെടുന്ന ഒരു പ്രവണത പൊതുവേ നമ്മള്‍ കാണാറുണ്ട്. ഈ പ്രവണത സത്യമാണെന്ന് തെളിയിക്കുന്നൊരു സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.
'എംടിവി സ്‌റ്റേയിംഗ് എലൈവ് ഫൗണ്ടേഷന്‍' ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേയുടെ ഫലമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മുപ്പത് വരെയുള്ള പ്രായക്കാരില്‍, ഓണ്‍ലൈന്‍ ആയാണ് ഇവര്‍ സര്‍വേ സംഘടിപ്പിച്ചത്.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് ധാരണയില്ലെന്നും അത്തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ നടത്താറില്ലെന്നുമാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. വിവിധ ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ 'കോണ്ടം' മാത്രമാണ് അല്‍പമെങ്കിലും പ്രചാരത്തിലുള്ളതെന്നും സര്‍വേ സൂചിപ്പിക്കുന്നു.
2019 ഡിസംബര്‍ മുതല്‍ 2020 ജൂലൈ വരെയുള്ള സമയങ്ങളിലെ വിവരങ്ങളാണ് സര്‍വേ ശേഖരിച്ചിരിക്കുന്നത്. കോണ്ടത്തിന് പുറമെ ലഭ്യമായിട്ടുള്ള ശാസ്ത്രീയമായ പല ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ചും ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് അവബോധമില്ലെന്നും ഇത് ഒട്ടും ആരോഗ്യകരമല്ലെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
Also Read:- 'കോണ്ടം' ഉപയോഗിക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യത! അറിയേണ്ട നാല് കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam