ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ

Published : Jun 17, 2025, 03:28 PM IST
cancer

Synopsis

അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ക്യാൻസര്‍ സാധ്യതയെ കൂട്ടാം. 

ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്ന പല ഘടകങ്ങളുമുണ്ട്. അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ക്യാൻസര്‍ സാധ്യതയെ കൂട്ടാം. ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. അമിതമായി സംസ്‌കരിച്ച മാംസം

ബേക്കണ്‍, ഹോട്ട് ഡോഗ്സ്, സോസേജുകള്‍ പോലെയുള്ള അമിതമായി സംസ്‌കരിച്ച മാംസങ്ങളുടെ അമിത ഉപഭോഗം ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

2. സോഡ

സോഡ പോലെ പഞ്ചസാര അടങ്ങിയ പാനീയങ്ങളും ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

3. റെഡ് മീറ്റ്

ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപഭോഗവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

4. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

5. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്താം.

6. അമിതമായി വേവിച്ച മാംസം

അമിതമായി വേവിച്ച മാംസവും മറ്റും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

7. മദ്യം

അമിതമായി മദ്യപിക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനവും ഒഴിവാക്കുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ
ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ; കരീന കപൂറിന്റെ ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു