വാടക ഗർഭധാരണത്തിനിടെ 'ട്വിസ്റ്റ്'; നാല് മാസത്തെ ഇടവേളയിൽ ജനിച്ച അപൂർവ 'ട്വിബ്ലിംഗുകളെ' സ്വാഗതം ചെയ്ത് ദമ്പതികൾ

Published : Jun 16, 2025, 08:44 PM ISTUpdated : Jun 16, 2025, 08:49 PM IST
twiblings

Synopsis

ആരോഗ്യസ്ഥിതി കണക്കിലെടുത്തും പ്രതീക്ഷയില്ലാത്തതു കൊണ്ടും, ദമ്പതികൾ അവരുടെ വാടക ഗർഭധാരണ യാത്രയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. അത്ഭുതകരമായി, രണ്ട് ഗർഭധാരണങ്ങളും വിജയകരമായി അവസാനിച്ചു.

20 തവണ പരാജയപ്പെട്ട ഐവിഎഫ് നടപടിക്രമങ്ങൾക്ക് ശേഷം, യുകെയിലെ ദമ്പതികളായ രോഹനും കേറ്റ് സിൽവയും വാടക ഗർഭധാരണത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ അതിനിടെ 40 വയസ്സുള്ള കേറ്റ് സ്വാഭാവികമായി ഗർഭിണിയായി. അവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തും പ്രതീക്ഷയില്ലാത്തതു കൊണ്ടും, ദമ്പതികൾ അവരുടെ വാടക ഗർഭധാരണ യാത്രയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. അത്ഭുതകരമായി, രണ്ട് ഗർഭധാരണങ്ങളും വിജയകരമായി അവസാനിച്ചു.

അങ്ങനെ ദമ്പതികൾക്ക് അപൂർവമായ "ട്വിബ്ലിംഗുകൾ" ലഭിച്ചു. വെറും നാല് മാസത്തെ വ്യത്യാസത്തിൽ ജനിച്ച സഹോദരങ്ങൾ എന്നാണ് ദി ടൈംസിന്റെ ഒരു റിപ്പോർട്ട് പറയുന്നത്. അടുത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങൾ "ട്വിബ്ലിംഗ്സ്" (ഇരട്ടകളുടെയും സഹോദരങ്ങളുടെയും സംയോജനം) എന്നാണ് അറിയപ്പെടുന്നത്. ആദ്യം കേറ്റ് 2024 ജൂലൈ 24 ന് പ്രസവിച്ചു, തുടർന്ന് നാല് മാസങ്ങൾക്ക് ശേഷം നവംബർ 19 ന് വാടക അമ്മയും പ്രസവിച്ചു.

കുഞ്ഞുങ്ങൾ വളരുന്തോറും അവരുടെ ചെറിയ പ്രായവ്യത്യാസം ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും, അവര്‍ യഥാർത്ഥ ഇരട്ടകളെപ്പോലെ തോന്നിപ്പിക്കുമെന്നും മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു. ജോസെഫ് എന്ന 6 വയസ്സുള്ള ഒരു മകനും ഉള്ള ഈ ദമ്പതികൾ, മാസം തികയാതെ ജനിച്ച മകൾ സോളയെ നഷ്ടപ്പെട്ടതിനു ശേഷമാണ് ഐവിഎഫ് യാത്ര ആരംഭിച്ചത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും