‌ ‌ക്യാന്‍സറിനെ ഭയപ്പെടരുത്; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Feb 4, 2020, 11:56 AM IST
Highlights

മലയാളികൾക്കിടയിൽ ഇന്ന് ക്യാൻസർ പടർന്ന് പിടിക്കുകയാണ്. പ്രായം കൂടിയവരിലും പ്രായം കുറഞ്ഞവരിലും ഒരുപോലെ ക്യാൻസർ കണ്ടു വരുന്നു. പണ്ടൊക്കെ വയസ്സായവരിലായിരുന്നു ഇത്തരം രോഗം കണ്ടു വന്നിരുന്നുവെങ്കിൽ ഇന്ന് പ്രായഭേദമന്യേ ഈ രോഗം ആളുകളിൽ കണ്ടു വരികയാണ്. 

ഇന്ന് ലോക ക്യാന്‍സര്‍ ദിനം. മലയാളികൾക്കിടയിൽ ഇന്ന് ക്യാൻസർ പടർന്ന് പിടിക്കുകയാണ്. പ്രായം കൂടിയവരിലും പ്രായം കുറഞ്ഞവരിലും ഒരുപോലെ ക്യാൻസർ കണ്ടു വരുന്നു. പണ്ടൊക്കെ വയസ്സായവരിലായിരുന്നു ഇത്തരം രോഗം കണ്ടു വന്നിരുന്നുവെങ്കിൽ ഇന്ന് പ്രായഭേദമന്യേ ഈ രോഗം ആളുകളിൽ കണ്ടു വരികയാണ്. ക്യാൻസർ വാർഡുകളും ക്യാൻസർ രോഗികളും നാൾക്കു നാൾ വർധിക്കുകയാണ്. 

എന്ത് കൊണ്ടാണ് ഇത്തരത്തിൽ ആളുകളിൽ ക്യാൻസർ പടർന്നു പിടിക്കുന്നത്?. ക്യാൻസർ അഥവാ അർബുദം എന്ന വാക്ക് കേൾക്കുമ്പോഴേ അടിമുടി വിറയ്ക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ, ക്യാൻസറിനെ അത്രകണ്ട് പേടിക്കേണ്ട കാര്യമില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തുടക്കത്തിലെ കണ്ടുപിടിച്ചാൽ ലളിതമായി തന്നെ ക്യാൻസറിനെ കീഴടക്കാം.

എന്താണ് ക്യാൻസർ...?

നിയന്ത്രണം വിട്ട് വിഭജിച്ച് പെരുകുന്ന ഒരു കൂട്ടം കോശങ്ങളെയാണ് ക്യാൻസർ  എന്ന് പറയപ്പെടുന്നത്.ഓരോ അവയവം പഴയവയത്തെ മാറ്റി പുതുജീവൻ അനുദിനം വീണ്ടെടുക്കുന്നത് പുതിയവയെ ഉദ്പാദിപ്പിക്കുന്നതിലൂടെയാണ്. ഈ 
വിഭജനത്തിൽ ഒരു ശരിയായ താളമുണ്ട്. ഈ താളം തെറ്റലാണ് ക്യാൻസറിൽ കൊണ്ടെത്തിക്കുന്നത്. ഇങ്ങനെ താളം തെറ്റി വിഭജിക്കുമ്പോൾ അവയ്ക്ക് ശരിയായ പ്രവർത്തനം കാഴ്ചവയ്ക്കാനാവില്ല. ആവശ്യമില്ലാത്ത ഒരു കൂട്ടം കോശങ്ങൾ മുഴകളായി രൂപാന്തരപ്പെടും. ക്യാൻസർ രണ്ട് തരത്തിലുണ്ട്...

 1.  Benign 
 2.  Malignant

ആദ്യത്തേത്, മുഴകൾ ശരീരത്തിൽ വലിയ കേടുപാടുകൾ ഉണ്ടാകുന്നില്ല. അടങ്ങിയൊതുങ്ങിയിരിക്കും. എന്നാൽ മറ്റുള്ളത് അവയവങ്ങളിലേക്ക് വളരെ വേ​ഗം പടർന്ന് പിടിച്ച് അവയുടെ പ്രവർത്തനം കൂട്ടി വികലമാക്കും.

യഥാർത്ഥ കാരണങ്ങൾ...

ക്യാൻസർ കോശങ്ങൾ വളർന്ന് പെരുകുന്നത് പ്രധാനമായി സംസ്ക്കരിച്ച ഭക്ഷണങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, രാസവളങ്ങൾ, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ, മൊബെെൽ ഫോണുകൾ എന്നിവുമായിട്ടുള്ള നിരന്തരം സമ്പർക്കം മൂലമാണ്. പാൽ, പഞ്ചസാര, മെെദ, ബിസ്റ്റ്ക്കറ്റ്സ്, ബ്രഡ്, പാസ്ത, എന്നിവ കഴിക്കുന്നത് അവസാനിപ്പിക്കുകയും പകരം ജെെവ പഴവർ​ഗങ്ങൾ, നട്സ്, തവിടുള്ള അരി, ഒമേ​ഗ3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ, പച്ചച്ചക്കപ്പൊടി, തേങ്ങ എന്നിവ സ്ഥിരമായി കഴിക്കുന്ന ഒരു ഭക്ഷണശീലം ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ആവശ്യത്തിന് വ്യായാമവും. യോ​ഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക. 

കടപ്പാട്:
ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.

click me!