കാൻസർ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

Published : Jan 10, 2024, 02:15 PM IST
കാൻസർ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

Synopsis

സംസ്കരിച്ചതും ചുവന്നതുമായ മാംസത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് കാൻസർ പ്രതിരോധ ഭക്ഷണത്തിന്റെ ഒരു പ്രധാന വശമാണ്. ചുവപ്പ്, സംസ്കരിച്ച മാംസങ്ങൾ കൂടുതലായി കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.  

കാൻസർ ഒരു നിശ്ശബ്ദ കൊലയാളിയാണ്. എന്നാൽ  നേരത്തെ തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ നമ്മുക്ക് രോഗത്തെ നിയന്ത്രിക്കാം. കാൻസർ തടയുന്നതിൽ ഭക്ഷണക്രമത്തിന് പ്രധാന പങ്കാണ് ഉള്ളത്. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. 

'ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നുള്ളതും കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാർ​ഗമാണ്.   
സ്തനാർബുദം, വൻകുടൽ, ഗർഭാശയ അർബുദം എന്നിവയുൾപ്പെടെ പല തരത്തിലുള്ള കാൻസറിനുള്ള അറിയപ്പെടുന്ന അപകട ഘടകമാണ് പൊണ്ണത്തടി. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും...' - ഗുരുഗ്രാമിലെ നാരായണ ഹോസ്പിറ്റലിൽ നിന്നുള്ള സീനിയർ കൺസൾട്ടന്റും മെഡിക്കൽ ഓങ്കോളജി ഡയറക്ടറുമായ ഡോ. രൺദീപ് സിംഗ് അഭിപ്രായപ്പെടുന്നു. 

ചില ഭക്ഷണങ്ങൾക്ക് ശക്തമായ കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, പഴങ്ങളും പച്ചക്കറികളും, മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ബ്രോക്കോളി, കോളിഫ്ളവർ പോലുള്ള പച്ചക്കറികളിൽ കാൻസർ വിരുദ്ധ ഫലങ്ങളുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുകയും വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ഡോ. രൺദീപ് സിംഗ് പറഞ്ഞു.

കൂടാതെ, ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് ശരീരത്തിലെ ഹോർമോണുകളുടെ അളവിനെ ബാധിക്കും. ഉദാഹരണത്തിന്, സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും ഉയർന്ന അളവിൽ കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിനും ചില ക്യാൻസറുകളുമായി ബന്ധപ്പെട്ട ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം (IGF) വർദ്ധിപ്പിക്കാനും ഇടയാക്കും. മറുവശത്ത്, ഫാറ്റി ഫിഷ്, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് എന്നിവയിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്കരിച്ചതും ചുവന്നതുമായ മാംസത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് കാൻസർ പ്രതിരോധ ഭക്ഷണത്തിന്റെ ഒരു പ്രധാന വശമാണ്. ചുവപ്പ്, സംസ്കരിച്ച മാംസങ്ങൾ കൂടുതലായി കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.  വെള്ളം, ഹെർബൽ ടീ, മറ്റ് കുറഞ്ഞ കലോറി പാനീയങ്ങൾ എന്നിവ കുടിക്കുന്നത്  കാൻസർ സാധ്യത കുറയ്ക്കുന്നതായി ഡോ. രൺദീപ് സിംഗ് പറഞ്ഞു.

ഭക്ഷണത്തിൽ ഉപ്പ് അധികം വേണ്ട, കാരണം ഇതാണ്

 

 

PREV
Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍