സ്ത്രീകളിലെ ക്യാൻസറിന്‍റെ ഈ ഏഴ് സൂചനകളെ തിരിച്ചറിയാം

Published : May 29, 2025, 12:32 PM IST
സ്ത്രീകളിലെ ക്യാൻസറിന്‍റെ ഈ ഏഴ് സൂചനകളെ തിരിച്ചറിയാം

Synopsis

സ്ത്രീകള്‍ അവരുടെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും അവരുടെ ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. അത്തരത്തില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന ക്യാൻസറിന്‍റെ ചില പൊതുലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ക്യാന്‍സര്‍ എന്നത് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ ഉണ്ടാകുന്നുണ്ട്. എന്നാല്‍ സ്തനാർബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ തുടങ്ങി സ്ത്രീകളില്‍ മാത്രമായി കണ്ടുവരുന്ന ചില ക്യാന്‍സറുകളുണ്ട്. സ്ത്രീകള്‍ അവരുടെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും അവരുടെ ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. അത്തരത്തില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന ക്യാൻസറിന്‍റെ ചില പൊതുലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. അകാരണമായി ശരീരഭാരം കുറയുക

അകാരണമായി ശരീരഭാരം കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാം. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടും ഓവറിയന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ ശരീരഭാരം പെട്ടെന്ന് കുറയാം. 

2. അമിത ക്ഷീണം 

അമിത ക്ഷീണവും പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും ചിലപ്പോള്‍ ചില ക്യാന്‍സറുകളുടെ സൂചനയായും തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം.  

3. സ്തനങ്ങളിൽ കാണുന്ന മാറ്റങ്ങള്‍

സ്തനത്തിന്‍റെ ആകൃതിയിൽ മാറ്റം വരുക, സ്തനങ്ങളിൽ മുഴ, ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വയ്ക്കുക, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക തുടങ്ങി സ്തനങ്ങളിൽ കാണുന്ന മാറ്റങ്ങളെല്ലാം ചിലപ്പോള്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടതാകാം. 

4. മലവിസർജ്ജനത്തിലെ മാറ്റങ്ങൾ

ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം, ദഹന പ്രശ്നങ്ങള്‍, അടിവയറു വേദന, മലവിസർജ്ജനത്തിലെ മാറ്റങ്ങൾ, മലത്തില്‍ രക്തം കാണുക തുടങ്ങിയവയൊക്കെ ഓവറിയന്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

5. രക്തസ്രാവം

ആര്‍ത്തവ സമയത്തല്ലാതെ ഉണ്ടാകുന്ന രക്തസ്രാവം, സമയം തെറ്റി ആര്‍ത്തവം വരിക, ആര്‍ത്തവ സമയത്തെ അസാധാരണമായ വേദന തുടങ്ങിയ ലക്ഷണങ്ങളും നിസാരമാക്കേണ്ട.

6. ചുമ, ശബ്ദത്തില്‍ വ്യത്യാസം

മാറാത്ത ചുമ, കഫക്കെട്ട്, ശബ്ദത്തില്‍ വ്യത്യാസം, കഴുത്തിന്‍റെ മുൻഭാഗത്ത്‌ മുഴകൾ, നീര് തുടങ്ങിയവയെയും നിസാരമായി കാണേണ്ട. 

7. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

ചര്‍മ്മത്ത് ചില പുതിയ പാടുകള്‍ വരുക, നേരത്തെയുള്ള പാടുകളിലെ നിറവും രൂപവും വലിപ്പവുമൊക്കെ മാറുക തുടങ്ങിയവയൊക്കെ   ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ