54 വയസില്‍ താഴെയുള്ള വന്‍കുടൽ ക്യാന്‍സർ രോഗികളില്‍ 11 ശതമാനത്തിന്‍റെ വർദ്ധനവ് ; പഠനം

Published : May 28, 2025, 02:45 PM ISTUpdated : May 28, 2025, 02:46 PM IST
54 വയസില്‍ താഴെയുള്ള വന്‍കുടൽ ക്യാന്‍സർ രോഗികളില്‍ 11 ശതമാനത്തിന്‍റെ വർദ്ധനവ്  ; പഠനം

Synopsis

ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, മരുന്നുകൾ തുടങ്ങിയവയാണ് ഈ കുത്തനെയുള്ള വർദ്ധനവിന് കാരണമെന്ന് ​ഗവേഷകർ പറയുന്നു. ജനിതകവും ജീവിതശൈലി ഘടകങ്ങളും വൻകുടൽ ക്യാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നത്.

കഴിഞ്ഞ 20 വർഷത്തിനിടെ 54 വയസിൽ താഴെയുള്ള വൻകുടൽ ക്യാൻസർ രോഗികളിൽ 11 ശതമാനത്തിൻറെ വർദ്ധനവ് കണ്ടെത്തിയതായി പഠനം. ഇ.കോളിയും ഡിഎൻഎയെ നശിപ്പിക്കുന്ന മറ്റ് ബാക്ടീരിയകളും ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവാണ് കോളിബാക്റ്റിൻ. ഇത് ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്തുന്നതിനും മ്യൂട്ടേഷനുകൾക്കും കാരണമാകുമെന്നും വൻകുടൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു.

ഡിഎൻഎയിൽ ഇന്റർസ്ട്രാൻഡ് ക്രോസ്ലിങ്കുകൾ രൂപപ്പെടുത്താൻ കഴിയുന്ന ഒരു പോളികെറ്റൈഡ് പെപ്റ്റൈഡാണിത്. ഇത് ജീനോമിക് അസ്ഥിരതയ്ക്കും ട്യൂമറിജെനിസിസിനും കാരണമാകുന്നു.

അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, കോളിബാക്റ്റിൻ എന്ന ബാക്ടീരിയൽ വിഷവസ്തു യുവാക്കളിൽ കുടൽ കാൻസറിന്റെ വർദ്ധനവിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. കുട്ടിക്കാലത്ത് ഈ വിഷവസ്തുവുമായി സമ്പർക്കം പുലർത്തുന്നത് പിന്നീടുള്ള ജീവിതത്തിൽ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും ​ഗവേഷകർ പറയുന്നു.

70 വയസ്സിനു മുകളിലുള്ള രോഗികളെ അപേക്ഷിച്ച് 40 വയസ്സിനു മുമ്പ് കാൻസർ രോഗനിർണയം നടത്തിയ മുതിർന്നവരിൽ കോളിബാക്റ്റിനുമായി ബന്ധപ്പെട്ട ഡിഎൻഎ മ്യൂട്ടേഷനുകൾ 3.3 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. 

സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകർ പഠനത്തിനായി 1,000 ത്തോളം വൻകുടൽ ക്യാൻസർ രോഗികളിൽ നിന്നുള്ള ടിഷ്യു സാമ്പിളുകൾ വിശകലനം ചെയ്തു. അവരിൽ ഭൂരിഭാഗവും കൊളിബാക്റ്റിനുമായി മ്യൂട്ടേഷനുകൾ വഹിക്കുന്ന കാൻസറുകളാണെന്ന് കണ്ടെത്തി.

70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരെ അപേക്ഷിച്ച് ഈ മ്യൂട്ടേഷനുകൾ ഉണ്ടാകാനുള്ള സാധ്യത മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ കൂടുതലാണെന്നും ​പഠനത്തിൽ പറയുന്നു. ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, മരുന്നുകൾ തുടങ്ങിയവയാണ് ഈ കുത്തനെയുള്ള വർദ്ധനവിന് കാരണമെന്ന് ​ഗവേഷകർ പറയുന്നു.

ജനിതകവും ജീവിതശൈലി ഘടകങ്ങളും വൻകുടൽ ക്യാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. വൻകുടലിലോ മലാശയത്തിലോ ഉള്ള പോളിപ്പ് അല്ലെങ്കിൽ ട്യൂമർ എന്ന അസാധാരണ വളർച്ച ക്യാൻസറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ