
ദിവസവും ക്യാരറ്റ് കഴിക്കുന്നത് ശീലമാക്കൂ. ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നൽകാൻ ക്യാരറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ക്യാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും.
ക്യാരറ്റ് കഴിക്കുന്നത് ആമാശയ ക്യാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. പുരുഷന്മാർ ദിവസവും ക്യാരറ്റ് കഴിക്കുന്നത് ബീജഗുണം വര്‍ധിപ്പിക്കാൻ സഹായിക്കുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ള ക്യാരറ്റ് പ്രത്യുല്‍പാദനശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ക്യാരറ്റ് കഴിക്കുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ഫെർട്ടിലിറ്റി ആന്റ് സെർലിറ്റി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.