മുടി വളരാൻ ആവണക്കെണ്ണ ; ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Oct 24, 2024, 11:14 AM IST
മുടി വളരാൻ ആവണക്കെണ്ണ ; ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

ആവണക്കെണ്ണയിലെ റിസിനോലെയിക് ആസിഡ് മുടിക്ക് ഗുണം ചെയ്യും. റിസിനോലെയിക് ആസിഡ് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ജേണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

മുടികൊഴിച്ചിലും താരനുമാണോ നിങ്ങളുടെ പ്രശ്നം? മുടിയുടെ ആരോ​ഗ്യത്തിന് മികച്ച ഒന്നാണ് ആവണക്കെണ്ണ  അഥവാ കാസ്റ്റർ ഓയിൽ. ഇന്ന് പലവിധ പാചക, ആരോഗ്യ, സൗന്ദര്യ ആവശ്യങ്ങൾക്ക് ആവണക്കെണ്ണ ഒരു പ്രധാന ചേരുവയായി ഉപയോഗിച്ച് വരുന്നുണ്ട്. 

വരണ്ട ചർമ്മം, മുടിയുടെ ഉള്ള് കുറയൽ, മുടിയുടെ പിളർന്ന അറ്റങ്ങൾ, മുടി കൊഴിച്ചിൽ എന്നിവയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണ് ആവണക്കെണ്ണ. ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉള്ളതിനാൽ ഇത് പല സൗന്ദര്യവർദ്ധക വസ്തുക്കളിലും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിലും ഒരു സാധാരണ ഘടകമാണ്.

ആവണക്കെണ്ണയിലെ റിസിനോലെയിക് ആസിഡ് മുടിക്ക് ഗുണം ചെയ്യും. റിസിനോലെയിക് ആസിഡ് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ജേണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. തലയോട്ടിയിൽ രക്തചംക്രമണം വർദ്ധിപ്പിച്ച് അവയ്ക്ക് ഓക്സിജനും പോഷകങ്ങളും വർദ്ധിപ്പിച്ച് മുടി വളർച്ചയെ വേ​ഗത്തിലാക്കുന്നതിന് സഹായിക്കുന്നു.

ഒമേഗ-6, ഒമേഗ-9 ഫാറ്റി ആസിഡുകൾ തുടങ്ങിയ ഫാറ്റി ആസിഡുകളും ഈ എണ്ണയിൽ അടങ്ങിയിട്ടുണ്ട്. 
പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായതിനാൽ മുടിയുടെ വളർച്ച കൂട്ടുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു.

ആവണക്കെണ്ണയിൽ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗസ്, ആൻറിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ, ശിരോചർമ്മത്തിലെ അണുബാധകളും കഷണ്ടി പാടുകൾ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കാനുള്ള മികച്ച പരിഹാരമാണിത്. 

ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ആവണക്കെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഇത് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം മസാജ് ചെയ്ത ശേഷം തല ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. 

വരണ്ട ചർമ്മമുള്ളവർ പരീക്ഷിക്കേണ്ട അഞ്ച് തരം ഫേസ് പാക്കുകളിതാ...

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍