
'അപോഫീനിയ' (Apophenia) എന്നൊരു മാനസിക അവസ്‌ഥയുണ്ട്. പരസ്പരം യാതൊരു ബന്ധവുമില്ലാത്ത രണ്ടു കാര്യങ്ങളൊക്കെ അത്ഭുതകരമായ രീതിയിൽ കൂട്ടിച്ചേർത്ത് കഥകളുണ്ടാക്കി ഒരുപാട് ഉപജാപക സിദ്ധാന്തങ്ങൾ രൂപീകരിക്കുവാനുള്ള ചിലരുടെ കഴിവ് ആണിത്. ഇതൊരു കഴിവൊന്നുമല്ല അപോഫിനിയ എന്നൊരു മനോരോഗാവസ്ഥയാണ്.
വളരെ യാദൃശ്ചികമായി സംഭവിക്കുന്ന ചില സംഭവങ്ങൾ ,ശബ്ദങ്ങൾ ഇവയ്ക്കൊക്കെ ഏതോ അജ്ഞാതമായ ഒരു അർത്ഥം കൽപ്പിക്കുവാൻ ഉള്ള ഒരു പ്രവണത മനുഷ്യരിലുണ്ട്. വാസ്തവത്തിൽ അവയ്ക്കൊന്നും പ്രത്യേകിച്ച് ഒരു അർത്ഥവും ഉണ്ടാകണമെന്നില്ല. നമ്മുടെ ഭാവനയുടെ അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അർത്ഥങ്ങൾ മാത്രമേ അതിനുള്ളൂ.
ഉദാഹരണം ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നിങ്ങളുടെ വണ്ടി മൂന്ന് തവണയായി നിന്നു പോകുന്നു. അല്ലെങ്കിൽ നിങ്ങളുടെ വാഹനം ഒരാഴ്ചയിൽ മൂന്ന് തവണ ചെറിയ അപകടമുണ്ടാകുന്നു. ഇപ്രകാരമൊരു സന്ദർഭത്തിൽ അമാനുഷികമായ ഏതോ ഒരു ശക്തി ഇവിടെ പ്രവർത്തിച്ചു എന്ന് കരുതുക സ്വഭാവികമാണ്. വാസ്തവത്തിൽ അപകടമുണ്ടാകാനുള്ള സാധ്യത ഓരോ നിമിഷത്തിലും ഉണ്ട്. അത് അടുപ്പിച്ചടുപ്പിച്ച് ഉണ്ടായി..അത്രമാത്രം.
ചന്ദ്രോപരിതലത്തിലെ കറുത്ത പാടുകളിൽ ഇഷ്ട ദൈവത്തെ കണ്ടെത്തുക. കരിഞ്ഞ ചപ്പാത്തിയിലും,കസേരയുടെ വികൃതമായ പ്ലാസ്റ്റിക്ക് ഭാഗത്തും ദിവ്യരൂപങ്ങൾ കാണുക തുടങ്ങിയ പാരഡോലിയ എന്ന അവസ്ഥ ഇതിന്റെ വകഭേദമാണ്. ഇനി എന്ത് കൊണ്ടാണ് ആളുകൾ ഇവയിൽ വിശ്വസിക്കുവാൻ ഒരു പ്രത്യേക താൽപ്പര്യം കാണിക്കുന്നത് എന്ന് നോക്കാം...
1 ) അനിശ്ചിതവും ,അവ്യക്തവുമായ കാര്യങ്ങളെ മനസിലാക്കുവാൻ ഉള്ള ആഗ്രഹം
2 ) തന്റെ ജീവിതത്തിന്മേൽ തനിക്കൊരു നിയന്ത്രവും ,സംരക്ഷണവും ഉണ്ടാകണം എന്നൊരു ആഗ്രഹം
3 ) നമ്മുടെ വ്യക്തിത്വം വിലമതിക്കപെടുവാനുള്ള ഒരു ആഗ്രഹം
4) സമൂഹമോ മാധ്യമങ്ങളോ പറയുന്നതറിനപ്പുറവും ഉള്ള ജ്ഞാനം തനിക്കുണ്ട് എന്ന് ലോകത്തെ ബോധ്യപെടുത്തുവാനുള്ള ആഗ്രഹം.
വാൽക്ഷണം:
നിപ്പ വൈറസ് ,കൊറോണ എന്നതൊക്കെ ഒരു സങ്കൽപ്പമോ ഫാക്റ്ററികളിൽ ഉണ്ടാക്കിയെടുത്ത ജൈവ ആയുധമോ മാത്രമാണ് എന്ന് പലരും സ്വയം വിശ്വസിക്കുന്നതിൽ തെറ്റില്ല. അതൊരു മാനസിക അവസ്ഥ മാത്രമാണ്.പക്ഷെ ഒരു സാംക്രമിക രോഗം പടർന്ന് പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അതിലും വല്ല്യ ഒരു തെറ്റിദ്ധാരണ ഇങ്ങനെയുള്ളവർ പരത്തുമ്പോൾ ,നിയമ വ്യവസ്ഥയോടും,ഭരണകൂടത്തോടും ഉള്ള ഒരു വെല്ലുവിളിയുണ്ടതിൽ.. ലോകത്തെ ഏറ്റവും അധികം പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുന്ന മനുഷ്യസ്നേഹികളെ അദ്ദേഹത്തെ പോലെയുള്ളവർ നീചനായി ചിത്രിക്കരിക്കുന്നത്.
എഴുതിയത്:
ഡോ.റോബിൻ കെ മാത്യു
ബിഹേവിയറൽ സൈക്കോളജിസ്റ്റ്
ട്രിനിറ്റി ക്ലിനിക്ക്സ്,
മൈസൂർ,
ഫോൺ നമ്പർ: 9847598247
കുട്ടികളുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുന്ന മൂന്ന് തരം വളർത്തു രീതികള്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona