Painful Sex : സെക്സ് ചെയ്യുന്നതിനിടെയുള്ള വേദന; കാരണങ്ങൾ ഇവയൊക്കെ...

By Web TeamFirst Published Apr 25, 2022, 7:16 PM IST
Highlights

വേദനാജനകമായ ലൈംഗികതയാണ് ​ദമ്പതികൾക്കിടയിൽ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നെന്ന് ഡോ. സിയാമക് സാലിഹ് പറഞ്ഞു. 

ലൈംഗികബന്ധം(sex)  ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നു. സെക്സ് എന്നാൽ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാൽ ഇന്ന് മിക്ക ​ദമ്പതികളും ലെെം​ഗികതയോട് താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 

വേദനാജനകമായ ലൈംഗികതയാണ് (painful sex) ​ദമ്പതികൾക്കിടയിൽ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നെന്ന് ഡോ. സിയാമക് സാലിഹ് (Dr Siyamak Saleh) പറഞ്ഞു. ടിക് ടോകിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത്. സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതിന്റെ മറ്റൊരു കാരണം 'വജൈനിസ്മസ്' (Vaginismus) എന്ന രോഗമാണെന്നും അദ്ദേഹം പറയുന്നു.

സ്ത്രീകൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വജൈനയുടെ ഭാഗത്ത് അതികഠിനമായ വേദനയുണ്ടാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സെക്‌സിന് ശേഷം മൂന്ന് ദിവസം വരെ ഈ വേദനയുണ്ടാകാൻ സാധ്യതയുണ്ട്.
വജൈനയുടെ ആന്തരിക ഭാഗത്തെ മസിലുകൾ മുറുകുന്നതാണ് വജൈനിസ്മസ് ഉണ്ടാകാൻ കാരണം.

അമേരിക്കൻ കോളേജ് ഓഫ് ഓസ്റ്റിനേഷൻസ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ കണക്കനുസരിച്ച് 75 ശതമാനം സ്ത്രീകളും വജൈനിസ്മസ് വേദന അനുഭവിക്കുന്നവരാണ്. സെക്‌സിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന അപര്യാപ്തമായ ഫോർപ്ലേകൾ, അണുബാധ, മൂത്രാശയരോഗങ്ങൾ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. എസ്ടിഐ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. 

 

 

ലൈംഗികമായി പകരുന്ന രോഗങ്ങൾ ഗുരുതരമാണ്. ചില എസ്ടിഐകൾ ചികിത്സിച്ചില്ലെങ്കിൽ വന്ധ്യത, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു.യുകെയിലെ ഏറ്റവും സാധാരണമായ എസ്ടിഐ ആണ് ക്ലമീഡിയ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ഇത് എളുപ്പത്തിൽ പകരുന്നു.

മിക്ക സ്ത്രീകളെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ബാധിക്കുന്ന ഒരു സാധാരണ യീസ്റ്റ് അണുബാധയാണ് ത്രഷ് (Thrush). സെക്‌സിനിടെ വേദന അനുഭവപ്പെടാനുള്ള മറ്റൊരു കാരണം യോനിയിലെ വരൾച്ചയാണെന്ന് ഡോ. സാലിഹ് പറഞ്ഞു. ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് ഇത് പലപ്പോഴും കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൂബ്രിക്കന്റ് ഇല്ലാത്തതിനാൽ ഈ വരൾച്ച സെക്‌സ് ആസ്വദിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. പകുതിയിലധികം സ്ത്രീകളും ഇതിനെക്കുറിച്ച് ഡോക്ടർമാരോട് പറയുന്നില്ല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സെക്‌സിനിടെ വേദന. അനുഭവപ്പെടുന്നതിന്റെ മറ്റൊരു കാരണം വൈകാരിക ഘടകങ്ങളാണെന്നും ഡോ. സാലിഹ് പറഞ്ഞു.

click me!