Pregnancy : ഗര്‍ഭകാലത്ത് ഇഷ്ട ഭക്ഷണത്തോട് വെറുപ്പ് തോന്നുന്നത് എന്ത് കൊണ്ട്?

Web Desk   | Asianet News
Published : Apr 25, 2022, 04:39 PM ISTUpdated : Apr 25, 2022, 04:59 PM IST
Pregnancy :  ഗര്‍ഭകാലത്ത് ഇഷ്ട ഭക്ഷണത്തോട് വെറുപ്പ് തോന്നുന്നത് എന്ത് കൊണ്ട്?

Synopsis

എന്ത് കൊണ്ടാണ് ​ഗർഭിണികൾക്ക് ഇഷ്ടഭക്ഷണത്തോട് ​ഗർഭകാലത്ത് വെറുപ്പ് തോന്നുന്നത്. ഈ വിഷയത്തിൽ മോനാഷ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ അടുത്തിടെ ഒരു പഠനം നടത്തി. ഗർഭാവസ്ഥയിൽ 'അനോറെക്സിയ നെർവോസ' (anorexia nervosa) എന്ന അവസ്ഥ മിക്കവരിലും കണ്ട് വരുന്നതായി പഠനത്തിൽ പറയുന്നു.

ഗർഭിണികൾക്ക് പലപ്പോഴും വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹം ഉണ്ടാകാറുണ്ട്. എന്നാൽ ചില ​ഗർഭിണികൾക്ക് ​​ഗർഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് പ്രകടിപ്പിക്കാറുമുണ്ട്. ഇതും വളരെ സാധാരണമാണ്. ദിവസവും കഴിക്കുന്ന പലഭക്ഷണങ്ങളോടും ഗർഭകാലത്ത് സ്ത്രീകൾക്ക് വെറുപ്പ് തോന്നാറുണ്ട്.

ആദ്യ മൂന്ന് മാസ കാലയളവിലാണ് കൂടുതൽ സ്ത്രീകൾക്കും ഭക്ഷണത്തോട് ഇഷ്ടക്കേട് തോന്നുന്നത്. എന്നാൽ ഓരോ സ്ത്രീകളിലും ഈ ഇഷ്ടകേടുകൾ വ്യത്യസ്തമായിരിക്കും. എന്ത് കൊണ്ടാണ് ​ഗർഭിണികൾക്ക് ഇഷ്ടഭക്ഷണത്തോട് ​ഗർഭകാലത്ത് വെറുപ്പ് തോന്നുന്നത്. ഈ വിഷയത്തിൽ മോനാഷ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ അടുത്തിടെ ഒരു പഠനം നടത്തി.

ഗർഭാവസ്ഥയിൽ 'അനോറെക്സിയ നെർവോസ' (anorexia nervosa) എന്ന അവസ്ഥ മിക്കവരിലും കണ്ട് വരുന്നതായി പഠനത്തിൽ പറയുന്നു. 'ദി ലാൻസെറ്റ് സൈക്യാട്രി' എന്ന ജേണലിൽ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനോറെക്സിയ ഉള്ള ഗർഭിണികൾക്ക് ഭാരക്കുറവ് അല്ലെങ്കിൽ മാസം തികയാതെയുള്ള ജനനം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അനോറെക്സിയ നെർവോസ 200 ഗർഭിണികളിൽ ഒരാൾക്ക് വരെ ഈ അവസ്ഥ കണ്ട് വരുന്നു. 

ഗർഭാവസ്ഥയിലെ അനോറെക്സിയ നെർവോസയ്ക്ക് ചെറിയ മാർഗ്ഗനിർദ്ദേശങ്ങളും ഗവേഷണങ്ങളും ലഭ്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരിലൊരാളായ പ്രൊഫ. ഗൽബാലി പറഞ്ഞു.

അനോറെക്സിയ നെർവോസ ബാധിക്കുന്നത് കുറഞ്ഞ കലോറി ഉപഭോഗം, പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കുറവുകൾ, സമ്മർദ്ദം, കുറഞ്ഞ ശരീരഭാരം, പ്ലാസന്റയുടെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ എന്നിവ നവജാതശിശുക്കളുടെ ആരോ​ഗ്യത്തെയും ബാധിച്ചേക്കാം.കൂടാതെ, ഗർഭാവസ്ഥയിൽ ചികിത്സയില്ലാത്തതോ ചികിത്സിക്കാത്തതോ ആയ അനോറെക്സിയ നെർവോസയിൽ നിന്നുള്ള അപകടസാധ്യതകളിൽ പെരിനാറ്റൽ വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള മാനസികമായ അപകടസാധ്യതകൾ ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമല്ലാത്ത സെക്സ്; എച്ച്‌ഐവി ബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ