Pimple On Penis : ലിം​ഗത്തിൽ ചെറിയ കുരുക്കൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, ഡോക്ടർ പറയുന്നു

Web Desk   | Asianet News
Published : Feb 05, 2022, 07:37 PM ISTUpdated : Feb 05, 2022, 07:41 PM IST
Pimple On Penis :  ലിം​ഗത്തിൽ ചെറിയ കുരുക്കൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, ഡോക്ടർ പറയുന്നു

Synopsis

ലിംഗത്തിൽ മുഴകളോ കുരുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവ പരിശോധിക്കുന്നത് വരെ ലൈംഗികതയിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ഡോ. സ്റ്റാന്റൺ പറ‍ഞ്ഞു. 

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ലിംഗം ഉൾപ്പെടെ കുരുക്കൾ ശരീരത്തിന്റെ ഏത് ഭാ​ഗത്തും വരാം.  മുഖം, നെഞ്ച് എന്നിവിടങ്ങളിൽ കുരു ഉണ്ടാകുന്നത് സാധാരണമാണ്.‌ കുരുക്കൾ എസ്ടിഐ പോലെയുള്ള ഗുരുതരമായ ഒന്നിന്റെ അടയാളമായിരിക്കാമെന്നു യേൽ മെഡിസിനിലെ യൂറോളജിസ്റ്റായ ഡോ. സ്റ്റാന്റൺ ഹോണിഗ് പറയുന്നു.

ലിംഗത്തിൽ മുഴകളോ കുരുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവ പരിശോധിക്കുന്നത് വരെ ലൈംഗികതയിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ഡോ. സ്റ്റാന്റൺ പറ‍ഞ്ഞു. പുരുഷശരീരത്തിലെ വളരെ സെൻസിറ്റീവായ അവയവങ്ങളിലൊന്നാണ് ലിംഗം. ലിംഗത്തിലെ മസിലുകളും ചർമവുമെല്ലാം വളരെ സെൻസിറ്റീവുമാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങൾക്കും സാധ്യത കൂടുതലാണ്.

ലിംഗത്തിനും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് ഇതുകൊണ്ടുതന്നെ സാധാരണയാണ്. ലിംഗഭാഗത്തു വീർപ്പും തടിപ്പും നീരുമെല്ലാം പലപ്പോഴും പലർക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഇതിനു ചില പ്രത്യേക കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലിംഗത്തിലെ കുരു ചെറിയ മുഴകളായി പ്രത്യക്ഷപ്പെടുകയും ഒരു സാധാരണ വൈറ്റ്‌ഹെഡ്, ബ്ലാക്ക്‌ഹെഡ് അല്ലെങ്കിൽ മുഖക്കുരു പോലെ കാണപ്പെടുകയും ചെയ്യുമെന്ന് ന്യൂയോർക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. മിഷേൽ ഗ്രീൻ പറഞ്ഞു. ലിംഗത്തിൽ കുരു ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങളെ കുറിച്ച് ഡോ. മിഷേൽ പറയുന്നു. 

എണ്ണമയമുള്ള ചർമ്മം, അടഞ്ഞ സുഷിരങ്ങൾക്കും കുരുക്കൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലിം​ഗത്തിൽ വിയർപ്പ് തങ്ങി നിൽക്കുന്നതും കുരുക്കൾ ഉണ്ടാക്കുന്നു. ഇറുകിയ വസ്ത്രം ധരിക്കുന്നത് ചർമ്മത്തിന് മറ്റ് അസ്വസ്ഥകൾ ഉണ്ടാക്കിയേക്കാം. കഴുകാത്ത അടിവസ്ത്രങ്ങൾ ധരിക്കുക, വ്യായാമത്തിന് ശേഷം കുളിക്കാതിരിക്കുക തുടങ്ങിയ മോശം ശുചിത്വ ശീലങ്ങളും ലിം​ഗത്തിൽ കുരുക്കൾ ഉണ്ടാകുന്നതിന് കാരണമാകാമെന്നും ഡോ. മിഷേൽ പറഞ്ഞു.

അതിവേഗം പടരും; എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവിയുടെ പുതിയ വകഭേദത്തെ കണ്ടെത്തി 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ