Masala tea : മസാല ചായ കുടിച്ചാൽ ഇത്രയും ​ഗുണങ്ങളോ?

Web Desk   | Asianet News
Published : Feb 05, 2022, 07:01 PM ISTUpdated : Feb 05, 2022, 07:08 PM IST
Masala tea :   മസാല ചായ കുടിച്ചാൽ ഇത്രയും ​ഗുണങ്ങളോ?

Synopsis

മസാല ചായയിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളായ തുളസി, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലെ ഇഞ്ചിയുടെ സാന്നിധ്യം ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. 

മസാല ചായ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ? മസാല ചായ തയ്യാറാക്കാൻ അടുക്കളയിൽ എപ്പോഴും ഉണ്ടാകാറുള്ള ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി, കറുവാപ്പട്ട, തുളസി എന്നിവ പോലുള്ള സുഗന്ധവ്യഞ്ജനങ്ങളും തേയിലയും മാത്രം മതി. 

മസാല ചായയിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളായ തുളസി, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലെ ഇഞ്ചിയുടെ സാന്നിധ്യം ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. മസാല ടീയുടെ ശക്തമായ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ക്യാൻസറിനെ തടയാൻ സഹായിക്കുമെന്ന് നാച്ചുറൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

മസാല ചായ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷത്തെ തടയുവാൻ സഹായിക്കുകയും ചെയ്യുന്നു. മസാല ചായയിൽ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഇതിനെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വളരെ നല്ല പാനീയമാക്കി മാറ്റുന്നു. ഇതിന്റെ ആൻറി ബാക്ടീരിയൽ, ആന്റി ഫംഗസ്, ആന്റി പാരസൈറ്റിക് ഗുണങ്ങൾ എന്നിവ ജലദോഷം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

പി‌എം‌എസ് അഥവാ ആർത്തവ സമയത്തിന് മുൻപ് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ വളരെ ഭയപ്പെടുത്തുന്നതാണ്. പക്ഷേ ഒരു കപ്പ് മസാല ചായ പി‌എം‌എസിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കും. എനർജി ഡ്രിങ്കുകളിൽ പലപ്പോഴും ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാകാം.

മസാല ചായയിൽ നിർണായകമായ പോഷകങ്ങളും ധാതുക്കളും കൂടുതലായതിനാൽ നെഗറ്റീവ് പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഊർജ്ജ ബൂസ്റ്ററായി ഉപയോഗിക്കാം. മസാല ചായയിലെ കറുവപ്പട്ട രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

ഒമിക്രോണ്‍ നാല് തരം ആന്‍റിബോഡികളെയും മറികടക്കുന്നത് എങ്ങനെ? പുതിയ പഠനം പറയുന്നു...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
Health Tips : ചായയോ കാപ്പിയോ: എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?