
കൊവിഡ് ബാധിച്ചവരുടെ ക്വാറന്‍റീനിന്‍റെയും (quarantine) ഐസൊലേഷന്‍റെയും (isolation) കാലാവധി അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (US Centers for Disease Control and Prevention, സിഡിസി) വെട്ടിക്കുറച്ചു. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്കായുള്ള ഐസൊലേഷന്‍ കാലാവധി 10ല്‍ നിന്ന് അഞ്ച് ദിവസമായിട്ടാണ് ഇപ്പോള്‍ കുറച്ചത്. ശേഷം അഞ്ച് ദിവസത്തേയ്ക്ക് മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങാമെന്നും സിഡിസി പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.
പൊതുവേ കൊവിഡ് വ്യാപനം നടക്കുന്നത് അണുബാധയുടെ ആദ്യ ദിവസങ്ങളിലാണെന്നുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ക്വാറന്‍റീന്‍ കാലാവധി കുറച്ചത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 1-2 ദിവസങ്ങള്‍ക്ക് മുന്‍പും പ്രാരംഭ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി 2-3 ദിവസങ്ങള്‍ക്ക് ശേഷവുമാണ് ഏറ്റവുമധികം രോഗവ്യാപനം നടക്കുന്നതെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.
വാക്സിനോ ബൂസ്റ്റര്‍ ഡോസോ എടുക്കാത്തവര്‍ക്കും ക്വാറന്‍റീന്‍ കാലാവധി അഞ്ച് ദിവസമായിട്ടാണ് സിഡിസി നിശ്ചയിച്ചിരിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് ക്വാറന്‍റീനില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ 10 ദിവസത്തേക്ക് മാസ്ക് ധരിച്ചാല്‍ മതിയെന്നും സിഡിസി പറയുന്നു.
Also Read: ഒമിക്രോണിനെതിരെ വാക്സിൻ ഫലപ്രദമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam