Omicron : ഒമിക്രോണിനെതിരെ വാക്സിൻ ഫലപ്രദമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ

Web Desk   | Asianet News
Published : Dec 30, 2021, 05:13 PM ISTUpdated : Dec 30, 2021, 06:45 PM IST
Omicron : ഒമിക്രോണിനെതിരെ വാക്സിൻ ഫലപ്രദമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ

Synopsis

ലോകത്തെ എല്ലാ ജനങ്ങളും അതിവേഗം രണ്ടു വാക്‌സിനുകളുമെടുത്ത് പ്രതിരോധം ഉറപ്പുവരുത്തുക തന്നെവേണമെന്നും ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു.  

കൊറോണ വെെറസിന്റെ പുതിയ വകഭേദം ഒമിക്രോൺ വാക്സിനേഷൻ എടുത്തവരെയും അല്ലാത്തവരെയും ബാധിക്കുന്നുണ്ട്. പല രാജ്യങ്ങളിലും എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും രോഗത്തിന്റെ തീവ്രത ഒരു പുതിയ തലത്തിലേക്ക് ഉയർന്നിട്ടില്ലാത്തതിനാൽ വാക്സിനുകൾ ഇപ്പോഴും ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

വാക്‌സിനുകൾ ഒമിക്രോണിനെതിരെ ഇപ്പോഴും ഫലപ്രദമാണ്. ഒമിക്രോൺ ബാധ അതിവേഗം കൈവരിക്കുമ്പോഴും വാക്‌സിനേഷൻ കാര്യത്തിൽ ശ്രദ്ധിക്കുകയാണ് ഏക പോംവഴിയെന്നും അവർ പറഞ്ഞു.  പ്രതീക്ഷിച്ചതുപോലെ, ടി സെൽ പ്രതിരോധശേഷി ഒമിക്രോണിനെതിരെ മികച്ച രീതിയിൽ നിലനിർത്തുന്നു. ഇത് ഗുരുതരമായ രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും. വാക്‌സിനേഷൻ എടുത്തിട്ടില്ലെങ്കിൽ ദയവായി വാക്‌സിനേഷൻ എടുക്കണമെന്നും ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

കൊവിഡിനെതിരായ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിക്കുന്ന ഘടകങ്ങൾ വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വാക്സിൻ ഡെൽറ്റ വേരിയന്റിന്റെ ഗുരുതരമായ രോഗത്തിനും മരണത്തിനും എതിരായ സംരക്ഷണം നൽകുന്നു.

ഒമിക്രോൺ ശക്തിപ്രാപിക്കുമെന്നുതന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ എല്ലാ ജനങ്ങളും അതിവേഗം രണ്ടു വാക്‌സിനുകളുമെടുത്ത് പ്രതിരോധം ഉറപ്പുവരുത്തുക തന്നെവേണം. ഒപ്പം ജനങ്ങളിലെ പൊതു പ്രതിരോധ ശേഷിയുടെ കാര്യത്തിൽ രാജ്യങ്ങൾ കൂടുതൽ ജാഗ്രതപുലർത്തണമെന്നും ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

നാല് തവണ വാക്‌സിനെടുത്ത യുവതിക്ക് കൊവിഡ്
 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം