
കൊവിഡ് 19 വാക്‌സിന്‍ ( Covid Vaccine ) മുഴുവന്‍ ഡോസും സ്വീകരിച്ച് കഴിഞ്ഞാല്‍ ഒരു പരിധി വരെയെങ്കിലും കൊവിഡിനെ നേരിടാന്‍ നമുക്ക് സാധിക്കും. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചു എന്ന കാരണം കൊണ്ട് കൊവിഡ് പിടിപെടാതിരിക്കുകയുമില്ല. രോഗം വന്നാല്‍ അതിന്റെ തീവ്രത ( Covid Intensity ) കുറയ്ക്കാന്‍ തീര്‍ച്ചയായും വാക്‌സിന്‍ സഹായിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോഴിതാ പല രാജ്യങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മുപ്പതുകാരിയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ദിവസം മുമ്പ് പരിശോധന നടത്തിയപ്പോള്‍ വരെ ഇവര്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നുവത്രേ. എന്നാല്‍ യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയപ്പോള്‍ പൊസിറ്റീവ് ആവുകയായിരുന്നു.
തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. താന്‍ പലയിടങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം യുവതി തന്നെയാണ് അറിയിച്ചത്. ജനുവരിക്കും ആഗസ്റ്റിനുമിടയിലാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നതത്രേ. കൊവിഡ് പൊസിറ്റീവ് ആയിരുന്നെങ്കിലും രോഗത്തിന്റേതായ ഒരു ലക്ഷണം പോലും ഇവരില്‍ പ്രകടമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഇന്‍ഡോറിലെത്തിയത്. ഇന്നലെ ദുബൈയിലേക്കുള്ള യാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു യുവതി. ഇതിനിടെയാണ് വിമാനത്താവളത്തില്‍ വച്ച് കൊവിഡ് പൊസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വരുന്നത്.
Also Read:- കൊവിഡ് 'സുനാമി' ആരോഗ്യമേഖലയെ തകര്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam