സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ

Published : Jan 02, 2026, 03:20 PM IST
cervical cancer

Synopsis

സെർവിക്കൽ ക്യാൻസറിന് പിന്നിലെ പ്രധാന കാരണം എച്ച്പിവി ആയതിനാൽ കൂടുതൽ ലൈംഗിക പങ്കാളികളുണ്ടെങ്കിൽ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

ജനുവരി എന്നത് സെർവിക്കൽ ക്യാൻസർ ബോധവത്കരണ മാസമാണ്. സെർവിക്കൽ ക്യാൻസർ ഗർഭാശയമുഖത്ത് ആരംഭിക്കുന്നു. സെർവിക്സിലെ കോശങ്ങൾ ക്യാൻസർ ആയി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധയാണ് മിക്കവാറും എല്ലാ സെർവിക്കൽ ക്യാൻസർ കേസുകൾക്കും കാരണം. ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്പിവി പടരുന്നത്. 

പാപ് സ്മിയർ പോലുള്ള പതിവ് പരിശോധനകൾ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കും. അപകടസാധ്യത കുറയ്ക്കുന്നതിന് എച്ച്പിവി വാക്സിനും എടുക്കേണ്ടത് വളരെ പ്രധാനമാണ് ലഭിക്കും. ഇന്ത്യയിൽ സ്ത്രീകളിൽ കാണുന്ന എല്ലാ അർബുദങ്ങളുടെയും ഏകദേശം 6-29% സെർവിക്കൽ ക്യാൻസറാണ്. സെർവിക്കൽ ക്യാൻസറിനുള്ള സാധാരണ അപകട ഘടകങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

രോഗപ്രതിരോധ ശേഷി കുറയുന്നത് ആരോഗ്യത്തെ അപകടത്തിലാക്കുകയും സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി ദുർബലമാകുകയോ എച്ച്പിവി ബാധയുണ്ടായിരിക്കുകയോ ചെയ്താൽ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

രണ്ട്

പുകവലിക്കുന്നത് സെർവിക്കൽ ക്യാൻസർ ഉൾപ്പെടെയുള്ള വിവിധതരം ക്യാൻസറുകൾക്കുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. നിങ്ങൾ പുകവലിക്കുന്നവരും എച്ച്പിവി ബാധിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധിക്കുക.

മൂന്ന്

സെർവിക്കൽ ക്യാൻസറിന് പിന്നിലെ പ്രധാന കാരണം എച്ച്പിവി ആയതിനാൽ കൂടുതൽ ലൈംഗിക പങ്കാളികളുണ്ടെങ്കിൽ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

നാല്

ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങൾ, ഉദാഹരണത്തിന് എസ്ടിഐകൾ എച്ച്പിവി സാധ്യത വർദ്ധിപ്പിക്കും. ഇത് സെർവിക്കൽ ക്യാൻസറിലേക്ക് നയിച്ചേക്കാം. ഹെർപ്പസ്, സിഫിലിസ്, ക്ലമീഡിയ, ഗൊണോറിയ, എച്ച്ഐവി/എയ്ഡ്സ് എന്നിവ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ചില സാധാരണ എസ്ടിഐകളാണ്.

അഞ്ച്

ഗർഭനിരോധന ഗുളികകൾ പോലുള്ള ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ദീർഘനേരം കഴിച്ചാൽ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റാസ്ബെറി കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കുമോ?
കു‍ടലിനെ നശിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ