സെര്‍വിക്കല്‍ കാന്‍സര്‍; അറിഞ്ഞിരിക്കേണ്ട ചിലത്

By Web TeamFirst Published Jan 19, 2021, 9:24 PM IST
Highlights

ഒന്നിലധികം പേരുമായി സെക്സിലേർപ്പെടുന്ന സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. മാത്രമല്ല, പുകവലിക്കുന്ന സ്ത്രീകളിലും സെർവിക്കൽ കാൻസർ ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

സ്തനാര്‍ബുദം പോലെ തന്നെ സ്ത്രീകള്‍ക്ക് ഏറെ അപകടകരമായ ഒന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഇത് അവസാനഘട്ടത്തിലാവും പലരും തിരിച്ചറിയുന്നത്. നേരത്തേ കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസർ തടയാനാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ലൈംഗിക ബന്ധത്തില്‍ക്കൂടി പകരുന്ന 'ഹ്യൂമന്‍ പാപ്പിലോമ വൈറസ്' (എച്ച്പിവി) ആണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് സെര്‍വിക്കല്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ സൂചിപ്പിക്കുന്നു.

സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ...

1.ആര്‍ത്തവം ക്രമംതെറ്റുക.
2. ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക
3. ലൈംഗികബന്ധത്തിനുശേഷം രക്തം വരിക
4. ക്ഷീണം, ഭാരക്കുറവ്
5. വെള്ളപോക്ക്.
6. ഒരു കാലില്‍മാത്രം നീരുവരുക

ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്ന സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. മാത്രമല്ല, പുകവലിക്കുന്ന സ്ത്രീകളിലും സെർവിക്കൽ കാൻസർ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്ന മരുന്നോ അവസ്ഥയോ സെർവിക്കൽ ക്യാൻസറിന് കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു.

എങ്ങനെ പ്രതിരോധിക്കാം...?

1.ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറ അല്ലെങ്കില്‍ മറ്റു സുരക്ഷിതമാര്‍ഗങ്ങള്‍ ഉപയോഗിക്കുക.
 2. പുകവലി ശീലം ഒഴിവാക്കുക.
3. കാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ ചെയ്യുക.

 

 

click me!