വൃക്കരോ​ഗങ്ങൾ നേരത്തെ കണ്ടെത്താം ; എന്തൊക്കെ പരിശോധനകൾ ചെയ്യാം

Published : May 08, 2023, 07:36 PM IST
വൃക്കരോ​ഗങ്ങൾ നേരത്തെ കണ്ടെത്താം ; എന്തൊക്കെ പരിശോധനകൾ ചെയ്യാം

Synopsis

വൃക്കകൾ തകരാറിലായാൽ ആവശ്യമായ രീതിയിൽ രക്തം ഫിൽട്ടർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സികെഡി (Chronic kidney disease). വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ പ്രധാന കാരണമാണ് പ്രമേഹം. പ്രമേഹമുള്ളവരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. പ്രമേഹമുള്ളവരിൽ രണ്ടിൽ ഒരാൾക്ക് സികെഡി ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

തലച്ചോറും ഹൃദയവും പോലെ നിങ്ങളെ ജീവനോടെ നിലനിർത്തുന്നതിൽ വൃക്കകൾ നിർണായക പങ്ക് വഹിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്തുകൊണ്ട് ഫിൽട്ടറുകളായി പ്രവർത്തിക്കുന്നതിൽ വൃക്കകൾ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. 

വൃക്കകൾ തകരാറിലായാൽ ആവശ്യമായ രീതിയിൽ രക്തം ഫിൽട്ടർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സികെഡി. വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ പ്രധാന കാരണമാണ് പ്രമേഹം. പ്രമേഹമുള്ളവരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. പ്രമേഹമുള്ളവരിൽ രണ്ടിൽ ഒരാൾക്ക് സികെഡി (Chronic kidney disease) ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

എട്ട് ഇന്ത്യക്കാരിൽ ഒരാൾക്ക് ഈ വിട്ടുമാറാത്ത അവസ്ഥ അനുഭവപ്പെടുന്നതായി മറ്റൊരു കണക്ക് സൂചിപ്പിക്കുന്നു. നിങ്ങൾക്ക് സികെഡി ഉണ്ടെന്ന് കണ്ടെത്തിയാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങൾക്ക് വൃക്ക തകരാറുണ്ടെന്ന് അർത്ഥമാക്കുന്നു. 

നിങ്ങൾ പോലും അറിയാതെ സാവധാനത്തിലും നിശബ്ദമായും വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ചേക്കാം. കാര്യമായ ലക്ഷണങ്ങളില്ലാതെ വർഷങ്ങളോളം വൃക്കകളുടെ പ്രവർത്തനം നഷ്ടപ്പെട്ടേക്കാം. ആളുകൾ പലപ്പോഴും അവരുടെ അവസ്ഥയെക്കുറിച്ച് അറിയുന്നത് അവരുടെ വൃക്കകൾ തകരാറിലാകുകയും പ്രതിരോധ ചികിത്സയ്ക്ക് വളരെ വൈകുകയും ചെയ്യുമ്പോൾ മാത്രമാണ്. ഈ സാഹചര്യത്തിൽ അവർക്ക് സാധാരണയായി ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ആവശ്യമാണ്. 

Glomerular Filtration Rate (eGFR), urine Albumin-Creatinine Ratio (uACR) എന്നതാണ് വൃക്കരോഗം കണ്ടെത്തുന്നതിനുള്ള രണ്ട് പ്രധാന പരിശോധനകൾ എന്ന് പറയുന്നത്. eGFR രക്തപരിശോധനയിലൂടെ അളക്കുമ്പോൾ, uACR അളക്കുന്നത് മൂത്രപരിശോധനയിലൂടെയാണ്. വൃക്കകൾ രക്തം എത്ര നന്നായി ശുദ്ധീകരിക്കുന്നുവെന്ന് eGFR കാണിക്കുന്നു, മൂത്രത്തിൽ ആൽബുമിൻ എന്ന പ്രോട്ടീൻ ഉണ്ടെങ്കിൽ കിഡ്‌നി തകരാറിലാണെന്ന് അർത്ഥമാക്കാം എന്ന് uACR സൂചിപ്പിക്കുന്നു.

കാലിൽ നീര്, തളർച്ച, ഓക്കാനവും ഛർദ്ദിയും, ശ്വാസതടസം, ചർമ്മത്തിൽ ചൊറിച്ചിൽ, രാത്രിയിൽ ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വൃക്കരോഗത്തിൻറെ ഫലമായി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ സ്വയം രോഗനിർണയം നടത്താതെ ടെസ്റ്റ് ചെയ്തുനോക്കുക. 

വൃക്കരോഗത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ തന്നെ മറ്റ് പല സന്ദർഭങ്ങളിലും കാണാം. ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളില്ലാതിരിക്കാൻ കൃത്യമായ പരിശോധനകൾ തന്നെ നടത്തുക. ഇതിന് ഡോക്ടറെ കണ്ട് നിർദേശവും തേടുക.

ഉരുളക്കിഴങ്ങ് പ്രിയരാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൃദയത്തെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ
പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം